22 MAY 2026
NEETHU VIJAYAN
Image Courtesy: Getty Images
മഴക്കാലത്ത് രോഗങ്ങൾ പടർന്നുപിടിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനുള്ള മുൻകരുതൽ എടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
മഴക്കാലത്ത് ഏറ്റവും കൂടുതൽ രോഗങ്ങൽ പടരുന്നത് വെള്ളത്തിൽ നിന്നാണ്. അതിനാൽ നമ്മൾ കുടിക്കുന്ന വെള്ളം എപ്പോഴും ശുദ്ധമായിരിക്കണം.
പലരും വെള്ളം ചെറുതായി തിളച്ചു തുടങ്ങുമ്പോൾത്തന്നെ തീ ഓഫ് ചെയ്യാറുണ്ട്. എന്നാൽ ഇത് വെള്ളത്തിലെ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കില്ല.
വെള്ളം നന്നായി തിളച്ചു മറിഞ്ഞതിന് ശേഷം കുറഞ്ഞത് 10 മുതൽ 20 മിനിറ്റ് വരെ വീണ്ടും തീ കുറച്ചിട്ട് തിളപ്പിക്കണം. എങ്കിൽ മാത്രമേ രോഗാണുക്കൾ നശിക്കൂ.
വെള്ളം തിളപ്പിക്കുന്ന സമയത്തും, തിളച്ചതിന് ശേഷവും പാത്രം കൃത്യമായി മൂടിവെക്കുക. തുറന്നുവെച്ചാൽ അന്തരീക്ഷത്തിലെ പൊടിയും അണുക്കളും വീണ്ടും വെള്ളത്തിൽ കലരാം.
തിളപ്പിച്ച വെള്ളം വേഗത്തിൽ തണുക്കാൻ വേണ്ടി മറ്റൊരു പാത്രത്തിലേക്ക് പലതവണ മാറ്റുന്നത് ഒഴിവാക്കുക. വായുവിലുള്ള അണുക്കൾ വെള്ളത്തിലേക്ക് ഇത്തരത്തിൽ കലരാം.
നന്നായി തിളപ്പിച്ചാറ്റിയ വെള്ളം വൃത്തിയുള്ള സ്റ്റീൽ പാത്രങ്ങളിലോ ഗ്ലാസ് കുപ്പികളിലോ മാത്രം സൂക്ഷിക്കുക. പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കാം.