12  April 2026

Jayadevan A M

ചക്ക ചിപ്‌സ് ക്രിസ്പി ആക്കണോ? ഇതാ ടിപ്‌സ്‌

Image Courtesy: Getty Images

വിഷുവാഘോഷത്തിലേക്ക് നീങ്ങുകയാണ് മലയാളികള്‍. ആഘോഷത്തില്‍ പ്രധാനം സദ്യ തന്നെ. ഏതൊരു സദ്യയ്ക്കും ഒഴിവാക്കാനാകാത്തതാണ് ചിപ്‌സുകള്‍.

ചിപ്‌സ്‌

പ്രധാനമായും ചക്ക, നേന്ത്രക്കായ തുടങ്ങിയവ ഉപയോഗിച്ചാണ് ചിപ്‌സ് തയ്യാറാക്കുന്നത്. എന്നാല്‍ ചിപ്‌സ് ക്രിസ്പി ആകാന്‍ ചില ടിപ്‌സുകളുണ്ട്‌

സദ്യ

ചക്ക ചിപ്‌സ് ക്രിസ്പി ആക്കാന്‍ വളരെ എളുപ്പമാണ്. അതിന് സഹായിക്കുന്ന ചില ടിപ്‌സ് ഇവിടെ നോക്കാം.  ആദ്യം പച്ച ചക്കച്ചുള കുരു കളഞ്ഞ് നീളത്തില്‍ കട്ട് ചെയ്യുക

ചക്ക ചിപ്‌സ്

ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. കുറച്ചു മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക

ഉപ്പ്‌

ഉപ്പും മഞ്ഞള്‍പ്പൊടിയും യോജിപ്പിച്ച ശേഷം ഒന്നര മണിക്കൂറെങ്കിലും വയ്ക്കുക. ഉപ്പ് പുരട്ടി ഇത്രയും നേരം വയ്ക്കുന്നതിനാല്‍ ജലാംശം പോകും. അങ്ങനെ ക്രിസ്പിയായി വറുത്തെടുക്കാം

ഒന്നര മണിക്കൂര്‍

തുടര്‍ന്ന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായിക്കഴിഞ്ഞാല്‍ ചുളയിട്ട് വറുത്തെടുക്കാം. ചുവട് കട്ടിയുള്ള പാത്രമാണ് വറുക്കാന്‍ നല്ലത്‌

വെളിച്ചെണ്ണ

ചിപ്‌സ് ഉണ്ടാക്കാന്‍ പഴുക്കാത്ത ചക്ക വേണം തിരഞ്ഞെടുക്കാന്‍. നല്ല കട്ടിയുള്ള ചക്കച്ചുളയാണ് വറുക്കാന്‍ നല്ലത്. അധികം മൂത്തില്ലെങ്കില്‍ രുചി കുറവാകും

ശ്രദ്ധിക്കുക

ഒരേ വലിപ്പത്തിലും കട്ടി കുറഞ്ഞും ചക്കച്ചുളകള്‍ അരിയണം. കട്ടി കുറയുന്നതാണ് ചിപ്‌സ്‌ ക്രിസ്പിയാകാന്‍ നല്ലത്‌

അരിയുമ്പോള്‍