24 February 2026

Nithya V

ബാക്കി വന്ന ചോറ് കളയേണ്ട, കിടലൻ സ്നാക് ഉണ്ടാക്കാം

Image Credit: Getty Images

തലേദിവസത്തെ ചോറ് ബാക്കി വന്നാൽ ഇനി കളയേണ്ടതില്ല. വെറും 10 മിനിറ്റിൽ തയ്യാറാക്കാവുന്ന അടിപൊളി ഒരു പലഹാരം പരിചയപ്പെട്ടാലോ.....

ചോറ്

ബാക്കി വന്ന ചോറ്,  റവ, കാരറ്റ്, യോ​ഗർട്ട്, വെളുത്തുള്ളി, ഉള്ളി, ചാട് മസാല, ഉപ്പ്, മല്ലിയില, മുളക് എന്നിവയാണ് ആവശ്യമുള്ള ചേരുവകൾ.

ചേരുവകൾ

വേവിച്ച ചോറിൽ നിന്നും അൽപം ഒരു ബൗളിലെടുക്കാം. അതിലേയ്ക്ക് കുറച്ച് റവ ചേർക്കാം. ഒപ്പം കാരറ്റ് ഗ്രേറ്റ് ചെയ്തതും, പച്ചമുളകും, മല്ലിയിലയും സവാളയും ചേർത്തിളക്കി യോജിപ്പിക്കാം.

ചോറ്

കൂടുതൽ രുചികരമാക്കാൻ അൽപം ചാട്മസാലയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാവുന്നതാണ്.

യോജിപ്പിക്കുക

ഇതിലേയ്ക്ക് പുളിയില്ലാത്ത കട്ടത്തൈരും ചേർക്കാം. ശേഷം 20 മിനിറ്റ് അടച്ച് മാറ്റി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാൻ​ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കാം.

വെളിച്ചെണ്ണ

ചോറ് കുഴച്ചു വച്ചിരിക്കുന്നതിൽ നിന്നും അൽപം വീതം എടുത്ത് ചെറിയ ഉരുളകളാക്കി ടിക്കി പോലെ പരത്തിയെടുക്കാം.

ടിക്കി

ഇത് ചൂടായ എണ്ണയിൽ ചേർത്ത് വറുത്തെടുക്കാം. ഇനി ടിക്കി ചൂടോടെ കഴിക്കാം. ഇഷ്ടത്തിനനുസരിച്ച് ചേരുവകളിൽ മാറ്റം വരുത്താവുന്നതാണ്.

റെഡി

ബോളിവുഡ് നടിയും സംവിധായകയുമായ നീന ഗുപ്ത തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ ഇൻസ്റ്റൻ്റ്  ടിക്കി റെസിപ്പി പരിചയപ്പെടുത്തി തന്നത്.

നീന ഗുപ്ത