21 March 2026
Nithya V
Image Credit: Getty Images
മാങ്ങ, നാരങ്ങ, ഇഞ്ചി തുടങ്ങിയവയുടെ അച്ചാറുകളാണ് നാം കൂടുതലും കഴിച്ചിട്ടുള്ളത്. എന്നാൽ ഈന്തപ്പഴത്തിലും അച്ചാർ തയ്യാറാക്കാമെന്ന് അറിയാമോ?
ഈന്തപ്പഴം, നല്ലെണ്ണ, കടുക്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായപ്പൊടി
വിനാഗിരി, ശർക്കര പാനി അല്ലെങ്കിൽ പഞ്ചസാര, ഉപ്പ് എന്നിവയാണ് ഈന്തപ്പഴ അച്ചാർ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
ആദ്യം ഈന്തപ്പഴം കഴുകി തുടച്ച് കുരുകളഞ്ഞ് നീളത്തിലോ വട്ടത്തിലോ മുറിക്കുക. പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.
ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക.
തീ കുറച്ചതിന് ശേഷം മുളക് പൊടി, മഞ്ഞൾപൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. പൊടികൾ കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം.
ഇതിലേക്ക് മുറിച്ചു വെച്ചിരിക്കുന്ന ഈന്തപ്പഴവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. വിനാഗിരി ഒഴിച്ച് നന്നായി ഇളക്കുക.
മധുരം വേണമെന്നുണ്ടെങ്കിൽ അല്പം ശർക്കര പാനിയോ പഞ്ചസാരയോ ചേർക്കാം. ഒന്ന് കുറുകി വരുമ്പോൾ തീ അണയ്ക്കാം.