21 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
പാചകം കഴിഞ്ഞാൽ അടുക്കള വൃത്തിയാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് കഠിനമായ കറകൾ നീക്കം ചെയ്യുക എന്നത് തികച്ചും വെല്ലുവിളിയാണ്.
എന്നാൽ ഇനി മുതൽ അടുക്കളയിലെ കടുത്ത കറകൾ നീക്കം ചെയ്യാൻ ടൂത്ത് പേസ്റ്റ് മാത്രം മതി. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
സിങ്കിലെയും വാഷ് ബേസിനിലെയും ടാപ്പുകളിൽ അടിഞ്ഞുകൂടിയ മഞ്ഞക്കറ മാറ്റാൻ ടൂത്ത് പേസ്റ്റ് പുരട്ടി ഒരു ബ്രഷ് ഉപയോഗിച്ച് കഴുകുക. 2 മിനിറ്റ് ഉരച്ചാൽ മതിയാകും.
കരിപിടിച്ച പാത്രങ്ങളുടെ അടിയോ ഉൾഭാഗങ്ങളോ വൃത്തിയാക്കാൻ ടൂത്ത് പേസ്റ്റ് പുരട്ടി 10 മിനിറ്റ് വെക്കുക. ശേഷം നന്നായി സ്‌ക്രബ് ചെയ്താൽ ഇതെല്ലാം നീങ്ങികിട്ടും.
മിക്സിയുടെയോ ഫ്രിഡ്ജിന്റെയോ പുറത്തെ മഞ്ഞനിറം മാറാൻ ടൂത്ത് പേസ്റ്റ് പുരട്ടിയ ശേഷം ഒരു നനഞ്ഞ ടവ്വൽ കൊണ്ട് തുടച്ചാൽ വൃത്തിയായി കിട്ടും.
പഴയ വെള്ളിപ്പാത്രങ്ങ കറത്തുപോയാൽ അല്പം ടൂത്ത് പേസ്റ്റ് പുരട്ടി 10 മിനിറ്റ് വച്ചശേഷം കഴുകിയാൽ ഉടൻ തന്നെ വെള്ളി വെട്ടിത്തിളങ്ങും.
മീൻ മുറിച്ച ശേഷം കൈകളിൽ മണം മാറാൻ അല്പം ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൈ കഴുകിയാൽ മതിയാകും. ദുർഗന്ധം മാറി നല്ല മണം കിട്ടും.