20 March 2026

Aswathy Balachandran

ഗുണം കൂടുതൽ പച്ചമാങ്ങയ്ക്കോ മാമ്പഴത്തിനോ?

Image Courtesy: Getty

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നിരവധി പോഷകങ്ങൾ മാങ്ങയിൽ അടങ്ങിയിട്ടുണ്ട്.

പോഷകസമൃദ്ധി

പഴുത്ത മാങ്ങയെ അപേക്ഷിച്ച് പച്ചമാങ്ങയിൽ വിറ്റാമിൻ സി, നാരുകൾ, അസിഡിറ്റി എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു.

പച്ചമാങ്ങ

പച്ചമാങ്ങയിലെ ഉയർന്ന നാരുകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്താനും വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

ദഹനം

പച്ചമാങ്ങയിലുള്ള വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുന്നു; കൂടാതെ ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.

രോഗപ്രതിരോധം

 പഴുത്ത മാങ്ങയ്ക്ക് ഓറഞ്ച്-മഞ്ഞ നിറം നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളാണ്.

നിറം

പഴുത്ത മാങ്ങയിലുള്ള ഉയർന്ന വിറ്റാമിൻ എ ആരോഗ്യകരമായ കാഴ്ചയ്ക്കും ചർമ്മത്തിന്റെ സംരക്ഷണത്തിനും അത്യാവശ്യമാണ്.

കാഴ്ചശക്തി

പച്ചമാങ്ങയെ അപേക്ഷിച്ച് പഴുത്ത മാങ്ങയിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും.

പഞ്ചസാര

രോഗപ്രതിരോധ ശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും പച്ചമാങ്ങയും, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ലഭിക്കാൻ പഴുത്ത മാങ്ങയും കഴിക്കുന്നത് ഉചിതമാണ്.

തെരഞ്ഞെടുക്കാം