29 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
മോമോസ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. എന്നാൽ ഡയറ്റ് പ്ലാൻ തെറ്റുമോ എന്ന പേടി നിങ്ങളെ ഇതിൽ നിന്ന് അകറ്റി നിർത്തുന്നു.
അധിക കലോറി ഉപഭോഗമാണ് ഏവരുടെയും പ്രശ്നം. ആർക്കും കഴിക്കാവുന്ന രീതിയിൽ തയ്യാറാക്കാം ഒരു ഹെൽത്തി മോമോസ് റെസിപ്പി.
മോമോസ് തയ്യാറാക്കാൻ മൈദയ്ക്ക് പകരം നിങ്ങൾക്ക് ഗോതമ്പ് പൊടി ഉപയോഗിക്കാം. ഉയർന്ന ഫൈബറും പോഷകവും ഉള്ള ഇവ വളരെ നല്ലതാണ്.
ആരോഗ്യകരമായ ഫില്ലിങ്ങുകൾ നിങ്ങൾ ഉപയോഗിക്കാം. ചിക്കനായാലും പച്ചകറികളായാലും അത് ആരോഗ്യപരമായി ഉപയോഗിക്കാവുന്നതാണ്.
പലവിധത്തിൽ മോമോസ് വേവിക്കാം. അതിലുമുണ്ട് ആരോഗ്യകരമായ രീതി. ഇത് കൂടുതൽ പോഷകങ്ങൾ നിലനിർത്തുകയും കലോറി കുറയുകയും ചെയ്യുന്നു.
കലോറി കുറഞ്ഞ മയോണൈസ് തക്കാളി ചട്ണി എന്നിവ തിരഞ്ഞെടുക്കുക. കലോറി കുറഞ്ഞ രുചികരമായ ഒരു തിരഞ്ഞെടുപ്പാണ് നല്ലത്.
എങ്ങനെ കഴിച്ചാലും കലോറി നിങ്ങളുടെ ഉള്ളിൽ എത്തുന്നതാണ്. എന്നാൽ വളരെ മിതമായി കഴിച്ചാൽ ആരോഗ്യം നിലനിർത്താൻ കഴിയും.