January 05 2026

SHIJI MK

Image Courtesy:  Unsplash

മധുരം മാത്രമല്ല,  ഷുഗര്‍  കുറയാത്തതിന് കാരണമിത്

പ്രമേഹമില്ലാത്ത ആളുകള്‍ ഇന്ന് വളരെ കുറവാണ്. ഷുഗര്‍ ലെവല്‍ കൂടുതലാണെന്ന് കണ്ടെത്തുന്നതോടെ ഭക്ഷണത്തില്‍ ക്രമീകരണം വരുത്തി ജീവിക്കുകയാണ് ആളുകള്‍.

പ്രമേഹം

മധുരം പൂര്‍ണമായും ഒഴിവാക്കിയെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാത്തതില്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ടോ? ഇവയാണ് വില്ലന്മാരാകുന്നത്.

എന്നാല്‍

വറുത്തതോ അല്ലെങ്കില്‍ വേവിച്ചതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഇന്‍സുലിന്‍ ഉയര്‍ത്തും. ഫ്രെഞ്ച് ഫ്രൈസ്, ചിപ്‌സ് തുടങ്ങിയവ അത്ര നല്ലതല്ല.

വറുത്തവ

ബ്രെഡ് കഴിക്കാന്‍ നല്ല രസമായിരിക്കും എന്നാല്‍ ഷുഗറിന് അത്ര നല്ലതല്ല. ബ്രെഡ്, ബണ്‍, പഫ്, കേക്ക് തുടങ്ങിയവയില്‍ റിഫൈന്‍ഡ് മൈദ അടങ്ങിയിട്ടുണ്ട്.

ബ്രെഡ്

പഴങ്ങള്‍ ജ്യൂസാക്കുന്നതോടെ പലപ്പോഴും അവയില്‍ നിന്ന് ഫൈബര്‍ നഷ്ടപ്പെടുന്നു. അവയില്‍ ബാക്കിയാകുന്ന ഫ്രക്ടോസ് ഷുഗര്‍ നില ഉയര്‍ത്തുന്നു.

ജ്യൂസ്

കോണ്‍ഫ്‌ളക്‌സുകള്‍ ഹെല്‍ത്തിയാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ അവയില്‍ മധുരവും റിഫൈന്‍ഡ് കാര്‍ബ്‌സും അടങ്ങിയതിനാല്‍ ദോഷം ചെയ്യും.

കോണ്‍ഫ്‌ളക്‌സ്

പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും മാമ്പഴം, സപ്പോട്ട, മുന്തിരി തുടങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത് രക്തത്തിലെ ഷുഗര്‍ ഉയര്‍ത്തും.

പഴങ്ങള്‍