18 February 2026
Ashli C
Image Courtesy: Getty
ഇപ്പോൾ ചാമ്പക്കയുടെ സീസൺ ആണ്. എല്ലാവരും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് ചമ്പക്ക. നാട്ടിൽ സുലഭമായ ഒരു നാടൻ ഫലം.
ധാരാളമായി കിട്ടുന്ന ഈ പഴം കൊണ്ട് നമുക്ക് നല്ല രുചികരമായ ഒരു അച്ചാറും തയ്യാറാക്കാം.
അച്ചാറു പ്രേമികളെ സംബന്ധിച്ച് മധുരവും പുളിയും കലർന്ന ചാമ്പക്ക അച്ചാർ വളരെ ഇഷ്ടപ്പെടും.ഇതിന് വളരെ കുറച്ച് ചേരുവകൾ മാത്രം മതി.
രണ്ട് കപ്പ് ചാമ്പക്ക കുരു നീക്കിയത്, മൂന്ന് വലിയ സ്പൂൺ നല്ലെണ്ണ, കടുക് ഒരു ടീസ്പൂൺ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, കാശ്മീരി, മുളകുപൊടി, ഉലുവപ്പൊടി, കായപ്പൊടി, മഞ്ഞൾപൊടി, വിനാഗിരി, ഉപ്പ്.
ചമ്പക്ക കഴുകി ഈർപ്പം പൂർണമായും മാറ്റുക ശേഷം ഇവയെ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഉപ്പ് പുരട്ടി വെക്കുക.
ഒരു പാൻ എടുത്ത് അതിലേക്ക് നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക.
ചക്ക കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അത് മുറിച്ചെടുക്കുന്നത് വലിയൊരു പണിയാണ്. കൈയിൽ ഒട്ടിപിടിക്കുന്ന ചക്കയരക്കാണ് പ്രധാന വില്ലൻ.
വിനാഗിരിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ചൂട് അല്പം കുറഞ്ഞ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചാമ്പക്ക മസാലയിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. അച്ചാർ തയ്യാർ.