18 OCT 2026
ASHLI C
PHOTO CREDIT: TV9, SOCIAL MEDIA
വിജയ ദശമി നാളിൽ കുട്ടികൾക്ക് അറിവിന്റെ ലോകത്തേക്ക് പ്രവേശനം നൽകുന്ന വിശുദ്ധമായ ചടങ്ങാണിത്.
കലകളുടെയും വിദ്യയുടേയും ദേവിയെ സരസ്വതി ദേവിയുടെ പൂർണ്ണ കടാക്ഷം ലഭിക്കുന്നതിനായാണ് ഈ ദിവസം കുട്ടികൾ പഠനം ആരംഭിക്കുന്നത്.
വിജയദശമി ദിവസം രാവിലെ പ്ലേറ്റിൽ നിറച്ച നെല്ലിലോ അരിയിലോ കുട്ടികളുടെ വിരൽ പിടിച്ച് ഹരിശ്രീ ഗണപതയെ നമ: എന്ന് എഴുതിയാണ് വിദ്യാരംഭം കുറിക്കുന്നത്.
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് കുട്ടികളിൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും വളർത്തുമെന്നും അവരുടെ ഭാവി ശോഭനമാകും എന്നും വിശ്വസിക്കപ്പെടുന്നു.
വിദ്യാരംഭം ദിനത്തിൽ ദേവിയുടെ അനുഗ്രഹങ്ങൾ ലഭിക്കാനായി ഈ മന്ത്രങ്ങൾ ജപിക്കുന്നത് നല്ലതാണ്.
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ
പത്മപത്ര വിശാലാക്ഷീ പത്മകേസര വർണ്ണിനീ നിത്യം പത്മാലയാം ദേവീ സാമാം പാതു സരസ്വതീ
ഇങ്ങനെ തുടങ്ങുന്ന മന്ത്രം പതിവായി ജപിക്കുന്നതും കുട്ടികളിൽ ഓർമ്മശക്തി വർധിപ്പിക്കാനും പഠനത്തിൽ മികവേകാനും നല്ലതാണ്.