22 April 2026

Nithya V

ബീറ്റ്റൂട്ട് ചമ്മന്തി ഉണ്ടാക്കിയാലോ, സ്വല്പം വെറൈറ്റി ആയിക്കോട്ടെ

Image Credit: Getty Images

നമ്മുടെ അടുക്കളയിലെ സ്ഥിരം സാനിധ്യമാണ് ബീറ്റ്റൂട്ട്. തോരനായും കിച്ചടിയായുമെല്ലാം ബീറ്റ്റൂട്ട് കഴിക്കാറുണ്ട്. ഇവ ആരോ​ഗ്യത്തിന് ഏറെ ​ഗുണകരവുമാണ്.

ബീറ്റ്റൂട്ട്

കൂടാതെ, ചർമ്മസംരക്ഷണത്തിലും ബീറ്റ്റൂട്ടിന് വലിയ സ്ഥാനമുണ്ട്. മുഖത്തിന് തിളക്കം കിട്ടാനും ചൂണ്ടിന് കറുത്ത നിറം മാറി ചുവന്നതാക്കാനും ഇവവ സഹായിക്കും.

ഗുണം

എന്നാൽ ബീറ്റ്റൂട്ട് ചമ്മന്തി കഴിച്ചിട്ടുണ്ടോ? വളരെ കുറച്ച് ചേരുവകൾ ഉപയോ​ഗിച്ച് കൊണ്ട് ചമ്മന്തി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ.....

ചമ്മന്തി

ബീറ്റ്റൂട്ട്, പച്ച മുളക്, ഉണക്ക മുളക്, വെളുത്തുള്ളി, പിഴി പുളി, വെളിച്ചെണ്ണ, കറിവേപ്പില, മഞ്ഞൾ പൊടി, പഞ്ചസാര, കടുക്, വറ്റൽ മുളക്, കറിവേപ്പില, ഉഴുന്ന്, തുവര പരിപ്പ്, കായ പൊടി  

ആവശ്യമുള്ളവ

പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക, ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ഉണക്ക മുളക് എന്നിവയിട്ട് വഴറ്റി ആവശ്യത്തിന് ഉപ്പ് ചേർക്കുക.

കടുക്

വയണ്ട് വരുമ്പോൾ‌ മഞ്ഞൾ പൊടിയും, കുറച്ച് പഞ്ചസാരയും ചേർത്ത് കൊടുക്കുക. ശേഷംം ഇവ തണുക്കാൻ വയ്ക്കുക. എന്നിട്ടു പുളി ചേർത്തു അരച്ചെടുക്കാം.

അരച്ചെടുക്കാം

ഇതേ പാൻ ചൂടാക്കി കടുക് പൊട്ടിക്കാം, കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കാം, ഉഴുന്നും തുവര പരിപ്പും ഉണക്കമുളകും ചേർത്തു ഒന്ന് മൂപ്പിച്ചെടുക്കുക.

മൂപ്പിച്ചെടുക്കുക

ഇനി അരച്ചെടുടത്തത് ഇതിലേക്ക് ഇട്ടു കുറച്ചു കായ പൊടിയും ചേർത്തു ഇളക്കുക. രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചമ്മന്തി റെഡി.

റെഡി