21 APRIL 2026

NEETHU VIJAYAN

കുക്കറിൽ നിന്ന് വെള്ളം ചീറ്റുന്നോ? ഈ ട്രിക്ക് പരീക്ഷിക്കൂ

 Image Courtesy: Getty Images

അടുക്കളയിൽ പാചകം എളുപ്പമാക്കാൻ കുക്കൾ വളരെ നല്ലൊരു ഓപ്ഷനാണ്. പ്രഷർ കുക്കർ ഇല്ലാത്ത വീടുകൾ വളരെ ചുരക്കമാണ്.

കുക്കർ

എന്നാൽ മിക്ക വീട്ടമ്മമാരുടെയും പരാതി കുക്കറിൽ വിസിൽ അടിക്കുമ്പോൾ പാചകം ചെയ്യുമ്പോൾ അതിൽ നിന്ന് പുറത്തേക്ക് വെള്ളം ചീറ്റുന്ന എന്നതാണ്.

വെള്ളം ചീറ്റൽ

പ്രഷർ കുക്കറിൽ വിസിൽ വരുമ്പോൾ വെള്ളം പുറത്തേക്ക് തെറിക്കുന്നത് തടയാൻ ചില കിടിലൻ പൊടികൈകളുണ്ട്. എന്തെല്ലാമെന്ന് നോക്കാം.

പൊടികൈ

പരിപ്പോ ചോറോ വേവിക്കുമ്പോൾ കുക്കറിനുള്ളിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇത് വെള്ളം പതഞ്ഞു പൊങ്ങുന്നത് തടയുന്നു.

എണ്ണ

വെള്ളം ചീറ്റുന്നതും കുക്കറിന് പുറത്തേക്ക് ഒഴുകുന്നതും തടയാൻ വിസിലിന് താഴെയായി ഒരു ടിഷ്യൂ പേപ്പറോ ചെറിയ തുണിയോ  വെക്കുന്നതും നല്ലതാണ്.

ടിഷ്യൂ പേപ്പർ

കുക്കറിനുള്ളിൽ ഭക്ഷണം വേവിക്കാൻ വെക്കുമ്പോൾ അതിനൊപ്പം ഒരു സ്റ്റീൽ സ്പൂൺ കൂടി ഇടുക. ഇത് കുക്കറിനുള്ളിലെ മർദ്ദം ക്രമീകരിക്കും.

സ്പൂൺ

കുക്കറിൻ്റെ വാഷർ പഴകിയതോ അയഞ്ഞതോ ആണെങ്കിൽ വെള്ളം തെറിക്കാം. അതുപോലെ വിസിൽ എപ്പോഴും വൃത്തിയാക്കുകയും വേണം.

വിസിൽ