21 October 2026
Nithya V
Image Credit: Getty Images
മുടിക്കൊഴിച്ചിലും താരനും മുടി പൊട്ടി പോകുന്നതുമെല്ലാം ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.
തലമുടിയുടെ സംരക്ഷണത്തിന് ഇന്ന് പലരും ഹെയർ ടോണറുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇനി അവ പൈസ കൊടുത്ത് വാങ്ങണ്ട.
വീട്ടിൽ സുലഭമായ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഹെയർ ടോണർ തയ്യാറാക്കിയാലോ, കെമിക്കലുകളെ പേടിക്കുകയും വേണ്ട.
ഒരു കപ്പ് വെള്ളത്തില്‍ ഉലുവ, കറിവേപ്പില എന്നിവയിട്ട് ചെറുചൂടില്‍ തിളപ്പിച്ച് പകുതിയാക്കിയെടുക്കാം.
ഇത് അടച്ച് വച്ച് ചൂടാറുമ്പോള്‍ ഊറ്റിയെടുക്കാം. രാത്രി സമയത്തോ മറ്റോ ഇത് തലയോട്ടിയിൽ സ്പ്രേ ചെയ്ത് മസാജ് ചെയ്യാം.
ഉലുവയും കറിവേപ്പിലയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഉലുവ ഈസ്ട്രജന്‍ സമ്പുഷ്ടമാണ്.
ഇതിനാല്‍ തന്നെ മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. മുടി കൊഴിച്ചില്‍ അകറ്റാന്‍ നല്ലതാണ്. കൂടാതെ ആന്റിഓക്‌സിഡന്റുകളും നാരുകളുമുണ്ട്.
ഈ ഹെയർ ടോണർ മുടിയ്ക്ക് കരുത്തും കറുപ്പും നല്‍കും. ഇനിയും പൈസ കൊടുത്ത് വാങ്ങാതെ എളുപ്പത്തിൽ തയ്യാറാക്കിക്കോളൂ...