29 August 2026
Nithya V
Photo Credit: Getty Images,
വിഭവങ്ങൾക്ക് രുചിയും മണവും കൂട്ടാൻ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്. ഇതെങ്ങനെ തയ്യാറാക്കാമെന്നും കേടാകാതെ സൂക്ഷിക്കാമെന്നും അറിഞ്ഞാലോ..
ഇഞ്ചിയും വെളുത്തുള്ളിയും നന്നായി കഴുകിയ ശേഷം ഈർപ്പം പൂർണ്ണമായും തുടച്ചു മാറ്റുക. വെള്ളത്തിന്റെ ഒരു തുള്ളി പോലും ഇതിൽ ഉണ്ടാകരുത്.
ഇഞ്ചി നന്നായി തൊലി ചെത്തി ചെറിയ കഷണങ്ങളാക്കി മാറ്റുക. വെളുത്തുള്ളിയുടെ തൊലിയും കളഞ്ഞ് മാറ്റി വയ്ക്കുക.
ജാറിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. ഇതിലേക്ക് വെള്ളത്തിന് പകരം 2-3 ടേബിൾസ്പൂൺ എണ്ണയും 1 ടീസ്പൂൺ ഉപ്പും ചേർത്ത് പേസ്റ്റാക്കി അരച്ചെടുക്കുക.
വെള്ളത്തിന് പകരം എണ്ണയും ഉപ്പും ചേർത്ത് അരയ്ക്കുന്നത് പേസ്റ്റിന്റെ നിറം മാറാതെയും പൂപ്പൽ പിടിക്കാതെയും കാത്തുസൂക്ഷിക്കും.
പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം വായുകടക്കാത്ത ചൂടുവെള്ളത്തിൽ കഴുകി ഉണക്കിയ ഗ്ലാസ് ജാറുകളിൽ സൂക്ഷിക്കുക.
പേസ്റ്റ് ഐസ് ക്യൂബ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്തെടുക്കാം. ആവശ്യമുള്ളപ്പോൾ ഒരു ക്യൂബ് വീതം എടുത്ത് ഉപയോഗിക്കാം.
ഇങ്ങനെ ചെയ്താൽ 3 മാസം വരെ ഇത് കേടുകൂടാതെ ഇരിക്കും. ഈർപ്പമില്ലാത്ത ഉണങ്ങിയ സ്പൂൺ മാത്രം പേസ്റ്റ് കോരിയെടുക്കാൻ ഉപയോഗിക്കുക.