28 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
കടകളിൽ നിന്ന് വാങ്ങുന്ന അരിയിൽ അഴുക്കും പൊടിയും പ്രാണികളും എല്ലാമുണ്ടാകും. അതുകൊണ്ട് തന്നെ അവ കഴികാതെ ഉപയോഗിക്കാനാകില്ല.
സാധാരണയായി അരി രണ്ട് മുതൽ മൂന്ന് തവണ വരെ കഴുകുന്നതാണ് ഏറ്റവും ഉചിതമായ രീതി. വെള്ളത്തിന്റെ നിറം തെളിയുന്നത് വരെ കഴുകുക.
അരിയിലുള്ള പൊടിപടലങ്ങൾ, കീടനാശിനികളുടെ അംശം, മൈക്രോപ്ലാസ്റ്റിക്കുകൾ എന്നിവ നീക്കം ചെയ്യാൻ കഴുകുന്നത് വളരെ നല്ലതാണ്. ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്.
അരിയുടെ പുറത്തുള്ള അധിക അന്നജം കഴുകിക്കളയുന്നത് ചോറ് ഒട്ടിപ്പിടിക്കാതെ, നല്ല മണി മണിയായി വേവാനും സ്വാദ് കൂട്ടാനും സഹായിക്കും.
3 തവണയിൽ കൂടുതൽ വല്ലാതെ തിരുമ്മി കഴുകിയാൽ അരിയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ B, ഫോളിക് ആസിഡ്, അയൺ തുടങ്ങിയവ നഷ്ടപ്പെടും.
അരി തിരുമ്മി കഴുകുന്നതിന് പകരം വിരലുകൾ കൊണ്ട് പതുക്കെ ഇളക്കി കഴുകുക. തവിടുള്ള അരിയോ കൂടുതൽ അഴുക്കുള്ള അരിയോ ആണെങ്കിൽ മാത്രം കൂടതൽ കഴുകാം.
അഴുക്ക് കൂടുതലുണ്ടെന്ന് തോന്നുന്നവ ആവശ്യാനുസരണം കഴുകിയ ശേഷം 15-20 മിനിറ്റ് കുതിർത്തു വെക്കുന്നത് വേഗത്തിൽ വേവാൻ സഹായിക്കും.