16 October 2026
SHIJI MK
Image Credit: Getty Images
കാലം കഴിയുന്തോറും സ്വര്ണാഭരണങ്ങളുടെ തിളക്കം കുറയുന്നതായി തോന്നാറുണ്ടോ? ശരിയായ രീതിയില് വൃത്തിയാക്കിയാല് ആഭരണങ്ങളുടെ ഭംഗി നിലനിര്ത്താന് സാധിക്കും.
സാധാരണ സ്വര്ണാഭരണങ്ങളിലെ അഴുക്ക് നീക്കാന് ഇളംചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിക്കാം. ആഭരണം കുറച്ചുനേരം ഇതില് മുക്കിവെച്ചശേഷം സാവധാനം വൃത്തിയാക്കാം.
ഓരോ തവണ ആഭരണങ്ങള് ഉപയോഗിച്ചശേഷവും മൃദുവായ, നാരുകള് പൊഴിയാത്ത തുണികൊണ്ട് തുടയ്ക്കുന്നത് നല്ല ശീലമാണ്. വിയര്പ്പും ചര്മത്തിലെ എണ്ണമയവും പൊടിയും നീക്കം ചെയ്യാന് ഇത് സഹായിക്കും.
ആഭരണങ്ങളിലെ കൊത്തുപണികളിലും ചെറിയ വിടവുകളിലും അഴുക്ക് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കില് മൃദുവായ ബ്രഷ് ഉപയോഗിക്കാം.
പെര്ഫ്യൂം, ഹെയര് സ്പ്രേ, ക്രീം, ലോഷന് തുടങ്ങിയവ ആഭരണങ്ങളില് നേരിട്ട് പതിക്കുന്നത് ഒഴിവാക്കുക. ഇത്തരം ഉല്പ്പന്നങ്ങളുടെ അവശിഷ്ടങ്ങള് സ്വര്ണത്തിന്റെ ഉപരിതലത്തില് അടിഞ്ഞുകൂടുകയും തിളക്കം മങ്ങുന്നതായി തോന്നിക്കുകയും ചെയ്യാം.
സ്വര്ണാഭരണങ്ങള് പരസ്പരം ഉരസുന്നത് പോറലുകള്ക്ക് കാരണമാകാം. അതിനാല് ഓരോ ആഭരണവും പ്രത്യേകം മൃദുവായ തുണിസഞ്ചിയിലോ ആഭരണപ്പെട്ടിയിലോ സൂക്ഷിക്കുക.
സ്വര്ണാഭരണങ്ങള് തിളക്കമുള്ളതാക്കാന് ബേക്കിങ് സോഡ, ടൂത്ത്പേസ്റ്റ്, നാരങ്ങാനീര് തുടങ്ങിയവ ഉപയോഗിക്കാമെന്ന് പലരും നിര്ദേശിക്കാറുണ്ട്. എന്നാല് ഇവ ഉപയോഗിച്ച് ശക്തമായി ഉരയ്ക്കുന്നത് ആഭരണത്തില് പോറലുകള് ഉണ്ടാക്കാം.