29 May 2025
Nithya V
Pic Credit: Freepik
ഗർഭിണികൾ പപ്പായ കഴിക്കാൻ പാടില്ലെന്ന് പൊതുവെ കേൾക്കുന്ന കാര്യമാണ്. എന്നാലിതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?
പപ്പായ കഴിച്ചാൽ എല്ലാവർക്കും ഗർഭം അലസിപോകുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ല.
പപ്പായയിൽ പപ്പെയിൻ പ്രോട്ടീയോലൈറ്റിക് പ്രോപ്പർട്ടിയുള്ള എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭഛിദ്രത്തിന് കാരണമാകുന്നുവെന്ന് കരുതപ്പെടുന്നു,
പപ്പായ പച്ചയായിരിക്കുമ്പോഴാണ് ഈ എൻസൈമുകൾ കാണപ്പെടുന്നത്. എന്നാൽ പഴുത്ത പപ്പായയിൽ ഇവ കാണാറില്ല.
അതിനാൽ പകുതി പഴുത്തതോ പഴുക്കാത്തതോ ആയ പപ്പായ ഗർഭകാലത്ത് ഒഴിവാക്കണം. പഴുത്ത പപ്പായ കഴിക്കാവുന്നതാണ്.
പച്ച പപ്പായയിൽ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്, ഇത് പ്രോസ്റ്റാഗ്ലാൻഡിൻ സ്രവിക്കുന്നതോടെ ഗർഭാശയത്തിൽ സങ്കോചത്തിന് കാരണമാകും.
പഴുത്ത പപ്പായയിൽ ലാറ്റക്സ് അടങ്ങിയിട്ടില്ല. ഗർഭകാലത്ത് ഏത് ഭക്ഷണം കഴിച്ചാലും, ദഹിക്കാൻ കഴിയുന്നത്ര മാത്രമേ കഴിക്കാവൂ.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.