13 November 2026

Sumeesh T Unneen

5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!

Photo Credit: Unsplash

ഡയറ്റ് ചെയ്യുമ്പോൾ മധുരം കഴിക്കാൻ തോന്നാറുണ്ടോ? വണ്ണം കൂടുമെന്ന പേടി ഇനി വേണ്ട. പഞ്ചസാര ഒട്ടും ഇല്ലാത്ത ഈ അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് ധൈര്യമായി കഴിക്കാം

മധുരം കഴിക്കാൻ തോന്നുന്നുണ്ടോ?

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന അവക്കാഡോ ആണ് ഇതിലെ പ്രധാന താരം. ഇത് കഴിച്ചാൽ പെട്ടെന്ന് വയറുനിറഞ്ഞ തോന്നൽ ഉണ്ടാകും. അതിനാൽ അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാം

പ്രധാന ചേരുവ അവക്കാഡോ

നന്നായി പഴുത്ത അവക്കാഡോ - 2 എണ്ണം, കൊക്കോ പൗഡർ - അര കപ്പ്, സ്റ്റീവിയ - 1 ടീസ്പൂൺ, പാൽ - അര കപ്പ്, വാനില എസ്സൻസ് - അര ടീസ്പൂൺ, ഉപ്പ് - ഒരു നുള്ള്, ചിരകിയ തേങ്ങ

വേണ്ട സാധനങ്ങൾ

നന്നായി പഴുത്ത രണ്ട് അവക്കാഡോ എടുത്ത് രണ്ടായി മുറിക്കുക. ഇതിലെ കുരു മാറ്റിയ ശേഷം കാമ്പ് മാത്രം ഒരു സ്പൂൺ ഉപയോഗിച്ച് ചുരണ്ടിയെടുത്ത് മിക്സിയിലേക്ക് മാറ്റുക.

ആദ്യ ചെയ്യേണ്ടത്

മിക്സിയുടെ ജാറിലെ അവക്കാഡോയിലേക്ക് കൊക്കോ പൗഡർ, മധുരത്തിനായി സ്റ്റീവിയ, പാൽ, വാനില എസ്സൻസ്, ഒരു നുള്ള് ഉപ്പ് എന്നിവ കൂടി ചേർക്കുക

ചേരുവകൾ ചേർക്കാം

എല്ലാ ചേരുവകളും ചേർത്ത ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ചെറിയ കഷണങ്ങൾ പോലുമില്ലാതെ ക്രീം രൂപത്തിൽ വരുന്നതുവരെ ബ്ലെൻഡ് ചെയ്തെടുക്കണം

നന്നായി അടിച്ചെടുക്കാം

പുഡ്ഡിംഗ് തയ്യാറായിക്കഴിഞ്ഞു. ഇത് ചെറിയ ബൗളുകളിലേക്ക് മാറ്റാം. അലങ്കരിക്കുന്നതിനായി മുകളിൽ കുറച്ച് ചിരകിയ തേങ്ങയോ നട്സോ വിതറിക്കൊടുക്കാം

അലങ്കരിക്കാൻ

തേങ്ങയുടെ രുചി ഇഷ്ടമില്ലാത്തവർക്ക് ഡാർക്ക് ചോക്ലേറ്റ് ചിപ്സോ പഴങ്ങളോ ചേർക്കാം. തയ്യാറാക്കിയ ഉടനെയോ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ ഇത് കഴിക്കാവുന്നതാണ്.

കഴിക്കാൻ തയ്യാർ