Abdul Basith

Pic Credit: Unsplash

ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ

Abdul Basith

23  January 2026

ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങളുണ്ട്. നിത്യജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുന്ന അത്തരം ചില പഴങ്ങൾ.

ദഹനം

ആപ്പിളിൽ പെക്ടിൻ ധാരാളമുണ്ട്. ഇത് ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ ഉത്പാദനം വർധിപ്പിച്ച് ദഹനം മെച്ചപ്പെടുത്തും.

ആപ്പിൾ

ഫൈബർ കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. വൈറ്റമിൻ സി, വെള്ളം എന്നിവയും ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. ഇതും ദഹനം മെച്ചപ്പെടുത്തുന്നതാണ്.

ഓറഞ്ച്

ഓറഞ്ചിനെപ്പോലെ പിയറിൽ ഫൈബറും വെള്ളവും ധാരാളമുണ്ട്. ഇതും ദഹനത്തെ എളുപ്പമാക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ്.

പിയർ

നേന്ത്രപ്പഴം പൊട്ടാസ്യം കൊണ്ട് സമ്പന്നമാണ്. ഇവ ദഹിക്കാൻ വളരെ എളുപ്പവുമാണ്. അതുകൊണ്ട് തന്നെ ദഹനപ്രശ്നങ്ങൾക്ക് ഇത് പരിഹാരമാവും.

നേന്ത്രപ്പഴം

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങൾ കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ശോധന മികച്ചതാക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യും.

കിവി

ബ്ലോട്ടിങ് കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഇതും ദഹനം മികച്ചതാക്കും.

അത്തിപ്പഴം

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ അടങ്ങിയിരിക്കുന്ന പപ്പായയും നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്താം.

പപ്പായ