24 JULY 2025

TV9 MALAYALAM

ഓട്സ് ഉപയോ​ഗിച്ച് ഒരു കിടിലൻ ഇഡ്ഡലി തയ്യാറാക്കിയാലോ!

 Image Courtesy: Getty Images 

ഡയറ്റ് നോക്കുന്നവർക്കും ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ഏറ്റവും നല്ല ഭക്ഷണമാണ് ഓട്സ്. എന്നാൽ ഇതുകൊണ്ട് ഒരു ഇഡ്ഡലി ആയാലോ.

ഓട്സ്

പരമ്പരാഗത ഇഡ്ഡലിക്ക് പകരം ആരോഗ്യകരവും രുചികരവുമായ ഓട്സ് ഇഡ്ഡലി തയ്യാറാക്കാം. ഓട്സ്, റവ, തൈര് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ ഇഡ്ഡലി പോഷകസമൃദ്ധമാണ്.

പോഷകസമൃദ്ധം

1 കപ്പ് ഓട്സ്, 1/2 കപ്പ് റവ, 1 കപ്പ് തൈര്, 1/2 കപ്പ് വെള്ളം, 1/2 ടീസ്പൂൺ ബേക്കിംഗ് സോഡ, 1/4 കപ്പ് കാരറ്റ്, 2 ടീസ്പൂൺ മല്ലിയില, പച്ചമുളക്, ഉപ്പ്

ചേരുവകൾ

ആദ്യം, ഒരു പാനിൽ ഇടത്തരം തീയിൽ ഓട്സ് ഇളം സ്വർണ്ണ നിറമാകുന്നതുവരെ വറുക്കുക. പിന്നീട് തണുപ്പിച്ച് നേർത്ത പൊടിയാക്കി എടുക്കുക.

പൊടിയാക്കുക

റവ 2-3 മിനിറ്റ് വറുത്ത് മാറ്റി വയ്ക്കുക. ഇനി പൊടിച്ച ഓട്സ്, വറുത്ത റവ, തൈര്, ഉപ്പ് എന്നിവ വെള്ളം ചേർത്ത് കട്ടിയുള്ള മിസ്രിതമാക്കുക. പിന്നീട്, 10 മിനിറ്റ് വയ്ക്കുക.

മിസ്രിതം

എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, കറിവേപ്പില, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. ശേഷം കാരറ്റ്, മല്ലിയില, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.

വഴറ്റുക

ശേഷം ഇത് മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക. പിന്നീട് എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടുകളിൽ വച്ച് 2 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിക്കുക.

വേവിക്കുക