20 JAN 2026

Nithya V

തലമുടി തിളങ്ങും, അടിപൊളി ഷാമ്പൂ വീട്ടിലുണ്ടാക്കാം

 Image Courtesy: Getty Images

തലമുടി കൊഴിച്ചിലും താരനുമെല്ലാം പലരെയും അലട്ടുന്ന പ്രധാനപ്രശ്നങ്ങളാണ്.ഇതിന് പരിഹാരമെന്ന നിലയിൽ പലതരം ഷാമ്പുകളും വിപണിയിലുണ്ട്.

തലമുടി

എന്നാൽ ഇവയിൽ അടങ്ങിയിട്ടുള്ള രാസപദാർത്ഥങ്ങൾ‌ പലപ്പോഴും വിപരീത ഫലമാകും തരുന്നത്. എന്നാൽ വീട്ടിൽ തന്നെ ഷാമ്പു ഉണ്ടാക്കാൻ കഴിയുമെന്ന് അറിയാമോ?

ഷാമ്പൂ

ഒരു രൂപ ചെലവില്ലാതെ വളരെ എളുപ്പത്തിൽ ഷാമ്പൂ തയ്യാറാക്കാം. ഉലുവ, ചെമ്പരത്തി പൂവ്, ചെമ്പരത്തി ഇല എന്നിവയാണ് ഇതിന് വേണ്ട ചേരുവകൾ.

ചേരുവകൾ

ഉലുവ വിത്തുകൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. അടുത്ത ദിവസം ഇതിലേയ്ക്ക് ചുവന്ന ചെമ്പരത്തിപ്പൂവിൻ്റെ ഇതളുകളും  ചെമ്പരത്തി ഇലകളും ചേർക്കാം.

ഉലുവ

ശേഷം ഇവ നന്നായി തിളപ്പിച്ചെടുക്കാം. തിളച്ച ഈ മിശ്രിതം അരിച്ചെടുത്ത ശേഷം ഇതിലേയ്ക്ക് വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ചേർക്കാവുന്നതാണ്.

വിറ്റാമിൻ ഇ

വേണമെങ്കിൽ കറ്റാർവാഴയുടെ ജെല്ലും ലഭ്യത അനുസരിച്ച് ചേർക്കാവുന്നതാണ്. അല്ലാതെയും ഉപയോഗിക്കാം.

കറ്റാർവാഴ

തലമുടി പല ഭാഗങ്ങളായി തിരിച്ച് ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം.

മസാജ്

10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. തലമുടി വരണ്ടു പോകാതിരിക്കാൻ ഇത് സഹായിക്കുന്നതാണ്.

തണുത്ത വെള്ളം