January 19 2026
SHIJI MK
Image Courtesy: Getty Images
വെണ്ടയ്ക്ക ഉപയോഗിച്ച് ധാരാളം കറികള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. വീട്ടിലും സുലഭമായി ഇത് കൃഷി ചെയ്‌തെടുക്കാവുന്നതാണ്. എന്നാല്‍ പലര്‍ക്കും വലിയ താത്പര്യം കാണില്ല.
പക്ഷെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും വെണ്ടയ്ക്ക പലപ്പോഴും പെട്ടെന്ന് കേടായി പോകുന്നു. കടുംപച്ച നിറമുള്ള മീഡിയം വലുപ്പത്തിലുള്ള വെണ്ടയ്ക്കയാണ് നാടന്‍.
എന്നാല്‍ വെണ്ടയ്ക്കയ്ക്ക് ജലാംശം ഒട്ടും യോജിച്ചതല്ല. കടയില്‍ നിന്ന് വാങ്ങിക്കുന്ന വെണ്ടയ്ക്ക നിങ്ങള്‍ക്ക് നന്നായി ഉണക്കിയെടുത്ത ശേഷം സൂക്ഷിക്കാവുന്നതാണ്.
വെണ്ടയ്ക്ക സൂക്ഷിക്കാനായി ഒരു ഉണങ്ങിയ പാത്രം എടുക്കാം. ഇതില്‍ തുണിയില്‍ പൊതിഞ്ഞുവേണം വെണ്ടയ്ക്ക സൂക്ഷിക്കാന്‍. പാത്രത്തിലേക്ക് വായു കടക്കാനും പറ്റില്ല.
തുണിയില്‍ പൊതിഞ്ഞ് വെണ്ടയ്ക്ക വെക്കുന്നത് ജലാംശം വലിച്ചെടുക്കാന്‍ സഹായിക്കും. ജലാംശം ഇല്ലാതാകുന്നത് കേടുകൂടാതിരിക്കാനും സഹായിക്കുന്നു.
ഫ്രഡ്ജില്‍ പാത്രത്തിലാക്കി വെണ്ടയ്ക്ക വെക്കുമ്പോള്‍, പാത്രത്തില്‍ ഒരു പേപ്പര്‍ വിരിച്ചതിന് ശേഷം ഓരോന്നായി വെക്കാവുന്നതാണ്. മറ്റുള്ള പച്ചക്കറികള്‍ക്കൊപ്പം വെക്കാതിരിക്കാനും ശ്രദ്ധിക്കുക.
ഫ്രിഡ്ജില്‍ വെണ്ടയ്ക്ക സൂക്ഷിക്കുമ്പോള്‍ പോളിത്തീന്‍ കവറിലോ വെജിറ്റബിള്‍ ബാഗിലോ വെക്കാവുന്നതാണ്. ആ കവറില്‍ കുറച്ച് ദ്വാരങ്ങള്‍ ഇട്ടുകൊടുക്കാം.