January 19 2026

Nithya V

Image Courtesy:  Getty Images

കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ? 

ജോലി തിരക്കിലും മറ്റും സമയം ലാഭിക്കാൻ ഇന്ന് മിക്കവരും കുക്കറിലാണ് ചോറി തയ്യാറാക്കുന്നത്. എന്നാൽ പലപ്പോഴും അരി അധികം വെന്ത് പോകാറുണ്ട്.

ചോറ്

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചോറ് വെന്ത് പോകാതെ കുക്കറിൽ തയ്യാറാക്കാൻ സാധിക്കും. ഏങ്ങനെയെന്ന് നോക്കിയാലോ...

കുക്കർ

അരി നന്നായി കഴുകിയ ശേഷം പ്രഷർ കുക്കറിൽ ഇടുക. കുക്കറിന്റെ മുക്കാൽ ഭാ​ഗത്തോളം വെള്ളം ഒഴിക്കുക. കൂടെ കുറച്ച് ഉപ്പ് കൂടി ചേർക്കുക.

ഉപ്പ്

അരി വേവിച്ചെടുക്കുമ്പോൾ കുഴഞ്ഞു പോകാതിരിക്കാനാണ് ഉപ്പ് ചേർക്കുന്നത്. ശേഷം മീഡിയം തീയിൽ പത്ത് മിനിറ്റ് വയ്ക്കാം.

പത്ത് മിനിറ്റ്

രണ്ട് വിസിലിന് ശേഷം തീ അണയ്ക്കാവുന്നതാണ്. പ്പോഴും മീഡിയം തീയിൽ തന്നെ വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

വിസിൽ

കുക്കറിന്റെ പ്രഷർ മുഴുവൻ പോകുന്നതു വരെ വയ്ക്കുക. സാധരണ അരി വാർത്തെടുക്കുന്ന രീതിയിൽ വാർത്തെടുക്കാവുന്നതാണ്.

വാർത്തെടുക്കാം

അല്ലെങ്കിൽ വെന്ത ചോറ് രണ്ട് തവണ കഴുകിയെടുത്ത് സാധാ രീതിയിൽ വാർത്ത് എടുത്താലും ചോറ് കുഴഞ്ഞുപോകാതെ എടുക്കാം.

രണ്ട് തവണ