20 JAN 2026

NEETHU VIJAYAN

ചേന അരിയാൻ പേടിക്കണ്ട; കൈ ചൊറിയാതിരിക്കാൻ ഇതാ വഴി

 Image Courtesy: Getty Images

അവിയൽ, കാളൻ എന്നിവയിലെ പ്രധാനിയാണ് ചേന. നിരവധി പോഷക ഗുണങ്ങൾ ചേനയ്ക്ക് ഉണ്ടെങ്കിലും ഇത് വൃത്തിയാക്കുമ്പോൾ കൈ ചൊറിയും.

ചേന

കൈ ചൊറിയുന്നതിനാൽ ചേന എടുക്കാൻ പലരും മടിക്കാറുണ്ട്. ഇനി ചൊറിച്ചിൽ തീരെയില്ലാതെ എങ്ങനെ ചേന അരിഞ്ഞെടുക്കാമെന്ന് നോക്കാം.

ചൊറിച്ചിൽ

ചേനയുടെ തൊലി കളയുമ്പോഴാണ് കൈ ചൊറിയുക. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്‌സലേറ്റ് ക്രിസ്റ്റൽസാണ് ചൊറിച്ചിലിന് കാരണമാകുന്നത്.

കാൽസ്യം ഓക്‌സലേറ്റ്

ചേന അരിയുന്നതിന് മുമ്പ് കൈയ്യിൽ അല്പം വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. ചേന നുറുക്കി പാത്രത്തിലാക്കി നന്നായി കഴുകുകയും വേണം.

വെളിച്ചെണ്ണ

ചിലർക്ക് ചേന കഴുമ്പോൾ വെള്ളം കൈകളിൽ ആയാലും ചൊറിഞ്ഞേക്കാം. ഇത്തരക്കാർ കൈകൾ ഉപയോഗിച്ച് കഴുകരുത്. പകരം ​ഗ്ലൗസ് ഇട്ട് കഴുകുക.

വെള്ളം

ചേന വൃത്തിയാക്കുന്നതിന് മുൻപ് കൈകളിൽ കുറച്ച് നാരങ്ങനീര് പുരട്ടുന്നതും കൈകൾ ചൊറിയാതിരിക്കാൻ വളരെ നല്ലതാണ്.

നാരങ്ങനീര്

ചേനയുടെ തൊലി ചെത്തുമ്പോൾ കുറച്ച് ഉപ്പ് വിതറുക. ഇത് കൈകളിൽ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കാതെ സംരക്ഷിക്കും.

ഉപ്പ്