13 March 2026
Nithya V
Image Credit: Getty Images
ഈ ചുട്ടുപൊള്ളും വെയിലിൽ സൺസ്ക്രീൻ ഉപയോഗിക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ ഇത് കടയിൽ പോയി പൈസ മുടക്കി വാങ്ങേണ്ടതുണ്ടോ?
അടുക്കളയിലെ ഒരു സാധനം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഒരു ഹെർബൽ സൺസ്ക്രീൻ തയ്യാറാക്കിയാലോ...
വെളിച്ചെണ്ണ - 1/4 കപ്പ്, ഷിയാ ബട്ടർ - 1/4 കപ്പ്, സിങ്ക് ഓക്സൈഡ് - 1 ടേബിൾസ്പൂൺ, ബീവാക്സ് (Beewax) - 1 ടേബിൾസ്പൂൺ, റോസ്‌വാട്ടർ- 10 തുള്ളി
പാനിൽ അല്പം വെള്ളം ഒഴിച്ച് അടുപ്പിൽ വെക്കുക. അതിനുള്ളിലേക്ക് ചൂടിനെ പ്രതിരോധിക്കുന്ന ഒരു ചെറിയ ബൗൾ വെക്കുക.
ബൗളിലേക്ക് വെളിച്ചെണ്ണ, ഷിയാ ബട്ടർ, ബീവാക്സ് എന്നിവ ചേർക്കുക. ഇടത്തരം തീയിൽ ഇവ നന്നായി ഇളക്കി അലിയിച്ചെടുക്കുക.
നന്നായി ഉരുകിക്കഴിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ സിങ്ക് ഓക്സൈഡ് ചേർക്കുക.
ഇവ നന്നായി ഇളക്കുക. ശേഷം സുഗന്ധത്തിനായി ഏതാനും തുള്ളി റോസ്‌വാട്ടറോ ലാവൻഡർ ഓയിലോ ചേർക്കാവുന്നതാണ്.
മിശ്രിതം നന്നായി യോജിപ്പിച്ച ശേഷം വായുസഞ്ചാരമില്ലാത്ത ഒരു കുപ്പിയിലോ പാത്രത്തിലോ മാറ്റി സൂക്ഷിക്കാം.