12 MAR 2026
NEETHU VIJAYAN
Image Courtesy:Social Media
കഠിനമായ വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പും കറുത്ത പാടുകളും മാറ്റാൻ പലരും വിലകൂടിയ ക്രീമുകൾ ഉപയോഗിക്കാറുണ്ട്. തൈര് മാത്രം മതി മുഖം വെട്ടിത്തിളങ്ങും.
വീട്ടിലെ നല്ല നാടൻ തൈര് മാത്രം മതി ചർമ്മത്തിന് തിളക്കവും അഴകും നൽകാൻ. എന്നാൽ ഇവ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കണം.
തൈരിലെ ലാക്റ്റിക് ആസിഡ് മുഖതെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിലെ കറുത്ത പാടുകളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു.
രണ്ട് സ്പൂൺ തൈരിൽ ഒരു സ്പൂൺ തേൻ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ചർമ്മത്തിന് ആവശ്യമായ ജലാംശവും തിളക്കവും നൽകും.
കടുത്ത കരിവാളിപ്പ് മാറാൻ തൈരിൽ അല്പം കടലമാവ് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിട്ടാൽ മതിയാകും. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
മുഖത്ത് തൈര് പുരട്ടിയ ശേഷം വെയിലത്ത് ഇറങ്ങരുത്. തണുത്ത വെള്ളത്തിലാണ് മുഖം കഴുകുന്നതെങ്കിൽ കൂടുതൽ ഫലം കിട്ടുന്നു.
ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിൽ നല്ല മാറ്റം ഉണ്ടാക്കും. അലർജിയുള്ളവർ ഒരു പാച്ച് ടെസ്റ്റ് നടത്തിയ ശേഷം ഉപയോഗിക്കുക.