12 March 2026
Jayadevan A M
Image Courtesy: Getty Images
ദിവസവും ഷാമ്പൂ ഉപയോഗിച്ച് തല കഴുകുന്നത് ചിലരുടെ ശീലമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോയെന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടാകാം
എല്ലാ ദിവസവും ഷാമ്പൂ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് മുടിയെ ദോഷകരമായി ബാധിച്ചേക്കാം. എങ്ങനെയൊക്കെ ബാധിക്കുമെന്ന് നോക്കാം
ദിവസവും ഷാമ്പൂ ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാന്‍ കാരണമാകും. ഇത് മുടി വരണ്ടുപോകാനും, പൊട്ടിപ്പോകാനും കാരണമായേക്കാം
ഷാമ്പൂ എന്നും ഉപയോഗിക്കുന്നതിലൂടെ അതിലെ രാസവസ്തുക്കളുടെ അമിത ഉപയോഗം തലയോട്ടിയില്‍ ചൊറിച്ചിലുണ്ടാക്കാം
അമിതമായി ഷാമ്പൂ ഉപയോഗിക്കുന്നത് നിറത്തിന്റെ സ്വഭാവിക നിറം നഷ്ടപ്പടാനും കാരണമാകും. നിറം വേഗത്തില്‍ മങ്ങും
എല്ലാ ദിവസവും ഷാമ്പൂ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്
എല്ലാ ഷാമ്പൂവും എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നില്ല. നമ്മുടെ മുടിക്ക് ചേര്‍ന്ന ഷാമ്പൂ മാത്രം തിരഞ്ഞെടുക്കുക
നിങ്ങളുടെ മുടിക്ക് ചേര്‍ന്ന ഷാമ്പൂ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ഒരു ഹെയര്‍ സ്‌പെഷ്യലിസ്റ്റിന്റെ സഹായം തേടാം