23 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
പുറത്തുനിന്നുള്ള വിഭവങ്ങളിലാണ് ഏറെയും ഒറിഗാനോ കാണുന്നത്. പാസ്ത, പിസ പോലെയുള്ളവയ്ക്ക് രുചി നൽകാൻ ഒറിഗാനോ ഉപയോഗിക്കുന്നു.
ഇപ്പോൾ ഇന്ത്യൻ വിഭവങ്ങളിലും ഇവ കാണപ്പെടുന്നു. കടയിൽ നിന്ന് വാങ്ങുന്ന ഒറിഗാനോ മാറ്റി വീട്ടിൽ തന്നെ ഇവ ഉണ്ടാക്കിയാലോ.
ഇത് തയ്യാറാക്കുവാൻ ഏറ്റവും പ്രധാന ചേരുവയായി വരുന്നത് നമ്മളുടെ പനിക്കൂർക്കയാണ്. ഒറിഗാനോയുടെ അതേ രുചി ഇത് നൽകുന്നുണ്ട്.
മറ്റൊരു പ്രധാന ചേരുവ തുളസിയാണ്. ഔഷധഗുണമുള്ള തുളസി ഒറിഗാനോ തയ്യാറാക്കുമ്പോൾ ചേർക്കുമ്പോൾ രുചിയും മണവും നൽകുന്നുണ്ട്.
തുളസിയും അതുപോലെ, പനിക്കൂർക്കയും നന്നായി ഉണക്കിയെടുക്കുക. അഞ്ച് ദിവസം വെയിലത്ത് വെച്ച് ഉണക്കാം.
ഉണക്കിയ ഇവയും കുരുമുളകും ചേർത്ത് പൊടിച്ചെടുക്കണം. നന്നായി പൊടിയരുത്. കുറച്ച് തരിയോടെ കിടക്കുന്നതാണ് ഇതിൻ്റെ രീതി.
ശേഷം ഇതൊരു ചെറിയ കുപ്പിയിലാക്കി സൂക്ഷിക്കാം. സാധാരണ ഒറിഗാനോയുടെ രുചിയും മണവും ഇതിന് ലഭിക്കുകയും ചെയ്യുന്നു.