26 FEB 2026

NEETHU VIJAYAN

വീട്ടിൽ ചക്കയുണ്ടോ? ചിക്കനേക്കാൾ രുചിയിൽ  കട്ലറ്റ് ഉണ്ടാക്കാം

 Image Courtesy: Getty Images

ഇനിയങ്ങോട്ട് നാട്ടിൽ ചക്കയുടെ സീസണാണ്. ഏത് വീട്ടിലും ഏത് സമയത്തും ചക്ക വിഭവങ്ങൾ ധാരാളമുണ്ടായിരിക്കും. എങ്കിൽ ചക്കകൊണ്ട് ഒരു വെറൈറ്റി പിടിച്ചാലോ.

ചക്ക

ചിക്കൻ, ബീഫ് തുടങ്ങിയവകൊണ്ടാണ് സാധാരണ കട്ലറ്റ് ഉണ്ടാക്കുന്നത്. ചക്ക സീസണായതിനാൽ നമുക്ക് ചക്കകൊണ്ട് ഒരു കട്ലറ്റ് തയ്യാറാക്കിയാലോ.

കട്ലറ്റ്

പച്ച ചക്ക (ഇടിചക്ക) വേവിച്ചത്, ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി, ഉപ്പ്, കറിവേപ്പില.

ചേരുവകൾ

ആദ്യം പച്ചച്ചക്ക ചെറിയ കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കുക. വേവിച്ച ശേഷം വെള്ളം പൂർണ്ണമായും കളഞ്ഞ് ഇതൊന്ന് ഇടിച്ച് ചതച്ചെടുക്കാം.

തയ്യാറാക്കാം

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുണം.

മസാല കൂട്ട്

തയ്യാറാക്കിയ മസാലയിലേക്ക് ചതച്ചു വെച്ച ചക്കയും പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് കുഴച്ചെടുക്കുക. അതിലേക്ക് പാകത്തിന് ഉപ്പും കറിവേപ്പിലയും ചേർക്കുക.

കുഴയ്ക്കാം

ശേഷം അതിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് കട്ലറ്റിൻ്റെ ആകൃതിയിൽ പരത്തിയെടുക്കുക. ശേഷം മുട്ടയുടെ വെള്ളയിലോ മൈദ കലക്കിയ വെള്ളത്തിലോ മുക്കി ബ്രെഡ് പൊടിയിൽ പൊതിയുക.

പരത്തിയെടുക്കാം

ശേഷം ഒരു ചട്ടിയിൽ ചൂടായ എണ്ണയിലേക്ക് ഇവ ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മൊരിച്ചെടുക്കുക. സ്വാദിഷ്ടമായ ചക്ക കട്ലറ്റ് ഇതാ റെഡി.

കട്ലറ്റ്  റെഡി