2 April 2026

Nithya V

ചക്കക്കുരു അച്ചാർ കഴിച്ചിട്ടുണ്ടോ? സംഗതി ടേസ്റ്റിയുമാണ് ഈസിയുമാണ്

Image Credit: Getty Images

ചക്ക സീസണിൽ എല്ലാ വിട്ടിലും ധാരാളമായി കാണുന്ന ഒന്നാണ് ചക്കക്കുരു, ഇത് വേവിച്ച് കഴിക്കുകയോ അവിയലിൽ ഇടുകയോ ചെയ്യുന്നതാണ് പതിവ്.

ചക്കക്കുരു

എന്നാൽ ചക്കക്കുരു അച്ചാർ കഴിച്ചിട്ടുണ്ടോ? വളരെ രുചികരമായ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാർ റെസിപ്പി ഇതാ...

റെസിപ്പി

ചക്കക്കുരു, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, മുളക് പൊടി, മഞ്ഞൾ പൊടി, ഉലുവ പൊടി, കായം പൊടിച്ചത്, വിനാ​ഗിരി, നല്ലെണ്ണ, കടുക്, കറിവേപ്പില, ഉപ്പ്

ആവശ്യമുള്ളവ

കഷ്ണങ്ങളാക്കിയ ചക്കക്കുരു ആവശ്യത്തിന് ഉപ്പും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിലോ പാത്രത്തിലോ വേവിച്ചെടുക്കുക. ഒരുപാട് വെന്ത് പോകരുത്.

വേവിക്കുക

ചീനച്ചട്ടിയിൽ അല്പം നല്ലെണ്ണ ഒഴിച്ച് വേവിച്ചുവെച്ച ചക്കക്കുരു ഒന്ന് വഴറ്റിയെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക

മാറ്റിവയ്ക്കുക

ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

വഴറ്റുക

തീ കുറച്ചുവെച്ച ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായം എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക.

പച്ചമണം

ഇതിലേക്ക് പാകത്തിന് ഉപ്പും വിനാഗിരിയും ചേർത്ത് തിളപ്പിക്കുക. ശേഷം വഴറ്റിവെച്ചിരിക്കുന്ന ചക്കക്കുരു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

റെഡി