02 April 2026

SHIJI MK

എണ്ണ മാങ്ങ റെസിപ്പി പഠിച്ചോളൂ, ഉണ്ടാക്കാന്‍ എളുപ്പമാണ്‌

Image Credit: Getty  Images

മാങ്ങ ധാരാളം കിട്ടുന്ന കാലമല്ലേ...എന്നാല്‍ വെറുതെ അങ്ങനെ കഴിച്ചാല്‍ പോരല്ലോ, അല്‍പം വെറൈറ്റിയായി എന്തെങ്കിലുമൊക്കെ ഉണ്ടാക്കി നോക്കണ്ടേ? അത്യുഗ്രന്‍ റെസിപ്പി പിടിച്ചോളൂ.

മാങ്ങ

ഒരുപാട് നാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്ന എണ്ണ മാങ്ങയുടെ റെസിപ്പിയാണ് നമ്മള്‍ പുതുതായി പഠിക്കാന്‍ പോകുന്നത്. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. എങ്കില്‍ നോക്കിയാലോ?

എണ്ണ മാങ്ങ

ആവശ്യത്തിന് പച്ചമാങ്ങ, നല്ലെണ്ണ, വറ്റല്‍ മുളക്, കറിവേപ്പില, ഉലുവപൊടി, മഞ്ഞള്‍പൊടി, കടുക് വറുത്ത് പൊടിച്ചത്, കായപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയാണ് ചേരുവകള്‍.

ചേരുവകള്‍

നിങ്ങളുടെ ആവശ്യത്തിന് പച്ചമാങ്ങ എടുത്ത് തൊലി കളയാതെ മുറിച്ചെടുക്കാം. നീളത്തില്‍ വേണം പച്ചമാങ്ങ അരിയാന്‍. ഓരോ കഷ്ണങ്ങള്‍ക്കും ഒരേ കനമാകുന്നതാണ് നല്ലത്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

മുറിച്ചെടുക്കാം

അരിഞ്ഞെടുത്ത പച്ചമാങ്ങ മസാലകളൊന്നും തന്നെ ചേര്‍ക്കാതെ നേരെ നല്ലെണ്ണയിലിട്ട് വറുത്തെടുക്കാം. ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് എരിവില്ലാത്ത വറ്റല്‍ മുളക് ഇടണം.

വറുക്കാം

വറ്റല്‍ മുളക് ഒന്ന് നിറം മാറി വരുമ്പോള്‍ അതിലേക്ക് കുറച്ച് കറിവേപ്പില കൂടി ഇട്ടുകൊടുക്കാം. ഇവ രണ്ടും നന്നായി മൂത്തതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

കറിവേപ്പില

ശേഷം മാങ്ങ മുഴുവനായി എണ്ണയിലേക്ക് ഇട്ടുകൊടുക്കണം. ഒന്നിച്ച് ഇടുന്നതിന് പകരം, കുറച്ചുകുറച്ചായി ഇടുന്നതാണ് നല്ലത്. ഇടയ്ക്കിടെ ഇളക്കികൊടുക്കാന്‍ മറക്കരുത്. ഈ സമയം കൊണ്ട് വറുത്ത വെച്ചവ പൊടിച്ചെടുക്കാം.

ശേഷം മാങ്ങ

മാങ്ങ വറുത്തതിന് ശേഷം മറ്റൊരു ചീനച്ചട്ടി വെച്ച് അതിലേക്ക് പൊടിച്ചുവെച്ച കറിവേപ്പിലയും മുളകും ഇടാം, ഉലുവപൊടി, മഞ്ഞള്‍പൊടി, കടുക് വറുത്ത് പൊടിച്ചത്, കായപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് മാങ്ങയും ഇട്ടുകൊടുക്കാവുന്നതാണ്.

യോജിപ്പിക്കാം