2 April 2026
Jayadevan A M
Image Courtesy: Getty Images
രുചികരമാണ് മധുരക്കിഴങ്ങ്. നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും മധുരക്കിഴങ്ങ് നല്ലതല്ല
വൃക്കയില്‍ കല്ല് ഉള്ളവരോ, അല്ലെങ്കില്‍ കല്ല് വരാന്‍ സാധ്യതയുള്ളവരോ മധുരക്കിഴങ്ങ് കഴിക്കുന്നത് കുറയ്ക്കണം
കിഡ്‌നി സ്‌റ്റോണില്‍ കൂടുതലും കാത്സ്യം ഓക്‌സലേറ്റ് വിഭാഗത്തില്‍പെട്ടതാണ്. ഓക്‌സലേറ്റ് മധുരക്കിഴങ്ങില്‍ കൂടുതലാണ്
ശരീരത്തില്‍ ഓക്‌സലേറ്റിന്റെ അളവ് കൂടുമ്പോള്‍ അത് കാത്സ്യവുമായി ചേര്‍ന്ന് കല്ലായി മാറാന്‍ സാധ്യതയുണ്ട്
മധുരക്കിഴങ്ങില്‍ പൊട്ടാസ്യത്തിന്റെ അളവും കൂടുതലാണ്. വൃക്ക സംബന്ധമായ പ്രശ്‌നമുള്ളവര്‍ക്ക് പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നത് നല്ലതല്ല
കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ മധുരക്കിഴങ്ങ് അമിതമായി കഴിക്കാതിരിക്കുക. മധുരക്കിഴങ്ങ് മിതമായി കഴിക്കാം
ഓക്‌സലേറ്റ് അടങ്ങിയ ആഹാരം കഴിച്ചാല്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് കല്ല് രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കും
ഈ വെബ്‌സ്റ്റോറി പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ സഹായം തേടുക. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക