27  February 2026

SHIJI MK

കടുമാങ്ങ അച്ചാറിടാം; ചേരുവകള്‍ കുറവ്  ടേസ്റ്റ് ഗംഭീരം

Image Credit: Getty Images

മാങ്ങാക്കാലം വന്നെത്തി അല്ലേ? ഇനി പച്ചമാങ്ങയുടെയും പഴുത്തമാങ്ങയുടെയും അയ്യരുകളിയാണ്. എവിടെ തിരിഞ്ഞാലും മാങ്ങ കാണാനാകും. എന്നാല്‍ ഇത്തവണ നല്ലൊരു കടുമാങ്ങ അച്ചാര്‍ ഉണ്ടാക്കിയാലോ?

മാങ്ങ

ചെറിയ മാങ്ങ മുറിച്ചതോ അല്ലെങ്കില്‍ മുഴുവനായോ, മുളകുപൊടി, മഞ്ഞള്‍പൊടി, ഇഞ്ചി, ഉപ്പ്, എണ്ണ, കറിവേപ്പില, ഉലുവ എന്നിവ മാത്രം മതി കടുമാങ്ങ ഉണ്ടാക്കാന്‍.

ചേരുവകള്‍

ആദ്യം തന്നെ ചെയ്യേണ്ടത് താഴെ വീണ് പൊട്ടിപോകാത്ത മാങ്ങകള്‍ പറിച്ചെടുക്കുക എന്നതാണ്. ശേഷം ഇവ നന്നായി കഴുകിയെടുക്കാം. കഷ്ണം മുറിക്കുന്നില്ലെങ്കില്‍ വേണ്ട. മുഴുവന്‍ മാങ്ങയാണെങ്കില്‍ അവയ്ക്ക് കീറല്‍ ഇട്ടുകൊടുക്കാം.

തയാറാക്കാം

വെള്ളം നന്നായി തുടച്ച കണ്ണിമാങ്ങ മാങ്ങാ, ഉപ്പ് എന്ന രീതിയില്‍ ലെയറായി ഭരണിയിലേക്ക് ഇടാം. നാലോ അഞ്ചോ ദിവസം ഇതിങ്ങനെ വെക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇളക്കികൊടുക്കാന്‍ മറക്കരുത്.

ഉപ്പ്

ശേഷം ഒരു പാനില്‍ എണ്ണം ചൂടാക്കി എല്ലാ പൊടികളും ചൂടാക്കിയ തീ ഒാഫ് ചെയ്യാം. ഭരണിയില്‍ നിന്ന് ഉപ്പുവെള്ളവും മാങ്ങയും വേര്‍തിരിച്ചെടുക്കാം. ശേഷം ഇതിലേക്ക് ചൂടാക്കിയ പൊടികള്‍ ഇടാം.

എണ്ണ

ഈ മിശ്രിതത്തിന് ആവശ്യത്തിന് കട്ടിയുണ്ടായിരിക്കണം. മാങ്ങയും മസാലയും ചേര്‍ത്ത മിശ്രിതം വാഴയില മുകളില്‍ വെച്ചാം മൂടാം. ഭരണിയിലേക്ക് വായുവും വെള്ളവും കടക്കാതെ എത്രനാള്‍ വേണമെങ്കിലും സൂക്ഷിക്കാം.

കട്ടി വേണം