26 February 2026
SHIJI MK
Image Credit: Getty Images
ചക്ക കഴിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കും, സീസണ്‍ ആയി കഴിഞ്ഞാല്‍ എത്ര ചക്ക കഴിച്ചുവെന്ന് പോലും പലര്‍ക്കും കണക്കുണ്ടായിരിക്കില്ല. ചക്ക കൊണ്ട് ധാരാളം വിഭവങ്ങളും ആളുകള്‍ ഉണ്ടാക്കാറുണ്ട്.
ഇത്തവണ ചക്ക കൊണ്ടൊരു അച്ചാര്‍ ഉണ്ടാക്കിയാലോ? അച്ചാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ടാ, സംഗതി ടേസ്റ്റിയാണ്. ചക്ക അച്ചാറുണ്ടെങ്കില്‍ പിന്നെ ചോറ് കഴിക്കാന്‍ മറ്റൊന്നും വേണ്ടി വരില്ല.
നാരുകള്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ചക്കയുടെ അച്ചാര്‍ കഴിക്കുന്നത് ശരീരത്തിനും വളരെ നല്ലതാണ്. ദഹനത്തിനും ഇവ നിങ്ങളെ സഹായിക്കും.
1 കിലോ ചക്ക, 300 ഗ്രാം കടുകെണ്ണ, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി, വിനാഗിരി, പെരുംജീരകം, ഉലുവ, കടുക്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കായം
പഴുത്ത ചക്ക ഒരിക്കലും അച്ചാറിനായി തിരഞ്ഞെടുക്കരുത്. പച്ച ചക്ക കൊണ്ട് വേണം അച്ചാറുണ്ടാക്കാന്‍, ചക്ക തൊലി കളഞ്ഞ് 1 ഇഞ്ച് വലുപ്പമുള്ള കഷ്‌ളങ്ങളായി മുറിച്ചെടുക്കാം. ശേഷം ഒരു വലിയ പാത്രത്തിലിട്ട് തിളപ്പിക്കാം.
എന്നാല്‍ നേരിട്ട് വെള്ളത്തിലിട്ടല്ല ചക്ക വേവിച്ചെടുക്കേണ്ടത്. വെള്ളത്തിന് മുകളില്‍ അരിപ്പ വെച്ച് അതിലിട്ട് വേണം ചക്ക വേവിക്കാന്‍. ചക്ക കുറച്ച് സോഫ്റ്റായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ വാങ്ങാം.
അച്ചാറിനായി മസാല തയാറാക്കാനായി പെരുംജീരകം, ഉലുവ, കടുക് എന്നിവ നന്നായി വറുത്തെടുത്ത് പൊടിക്കാം. ശേഷം ചുവന്ന മുളക്, മഞ്ഞള്‍പൊടി, കായം എന്നിവയും ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കാം.
എണ്ണ ചൂടാക്കി മഞ്ഞള്‍, കായം, ചക്ക എന്നിവ ചേര്‍ത്ത് 2 മിനിറ്റ് നന്നായി ഇളക്കുക. ശേഷം തീ ഓഫ് ചെയ്യാം. എന്നിട്ട് ഇതിലേക്ക് പൊടിച്ച മസാലകള്‍ ഇട്ടുകൊടുക്കാം. മുളകുപൊടി, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ത്താല്‍ അച്ചാര്‍ റെഡി.