30  March 2026

SHIJI MK

മാര്‍ച്ചില്‍ പിരിയിഡ്‌സ് ആയില്ലേ? കാരണമിതാണ്  കേട്ടോ

Image Credit: Getty  Images

എല്ലാ സ്ത്രീകളിലും ആര്‍ത്തവചക്രം വ്യത്യസ്തമാണ്. ചിലര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ആര്‍ത്തവ ദിനങ്ങള്‍ എത്തുമ്പോള്‍ മറ്റുചിലര്‍ക്കാകട്ടെ നേരത്തെയും വൈകിയുമെല്ലാമാണ് വരുന്നത്. പല കാരണങ്ങളാണ് ഇതിനെല്ലാം പറയപ്പെടുന്നത്.

പിരിയിഡ്‌സ്

ശാരീരികമായുള്ള ബുദ്ധിമുട്ടുകള്‍, ഹോര്‍മോണ്‍, വ്യായാമത്തിന്റെ കുറവ് തുടങ്ങി വിവിധ കാരണങ്ങള്‍ ആര്‍ത്തവം വൈകുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍ പിസിഒഡി, പിസിഎസ് പോലുള്ള അവസ്ഥകളില്‍ ഉള്ളവരില്‍ സാഹചര്യം സങ്കീര്‍ണമാകുന്നു.

അസുഖങ്ങള്‍

ലേറ്റ് മാര്‍ട്ട് പിരിയിഡ്‌സ് തിയറി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു ട്രെന്‍ഡ് പ്രചരിക്കുന്നുണ്ട്. വൈകിയെത്തുന്ന ആര്‍ത്തവമാണ് വിഷയം. എന്നാല്‍ എല്ലാ മാസവുമല്ല, മാര്‍ച്ചില്‍ മാത്രം.

ലേറ്റ് മാര്‍ച്ച് പിരിയിഡ്‌സ് തിയറി

ഇതൊരു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തമല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ട്രെന്‍ഡ് മാത്രമാണിത്. മാര്‍ച്ച് മാസത്തിന്റെ അവസാനത്തിലാണ് കൂടുതല്‍ പേര്‍ക്കും ആര്‍ത്തവം വരുന്നതെന്നതാണ് കാരണം.

എന്താണ്

മാര്‍ച്ച് മാസത്തില്‍ ആര്‍ത്തവം വൈകുന്നതിന് പിന്നിലെ ഒരു കാരണം കാലാവസ്ഥയാണ്. വേനലും മഴയും മഞ്ഞും മാറിമാറി വരുന്ന സമയമായതിനാല്‍ സ്ത്രീകളുടെ ശരീരത്തില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്.

കാലാവസ്ഥ

മാര്‍ച്ചില്‍ പൊതുവേ എല്ലാവരും ഉയര്‍ന്ന സമ്മര്‍ദം അനുഭവിക്കാറുണ്ട്.പരീക്ഷ, സാമ്പത്തിക വര്‍ഷാവസാനം, യാത്രകള്‍ തുടങ്ങി വിവിധ കാരണങ്ങളാണ് സമ്മര്‍ദത്തിന് വഴിവെക്കുന്നത്. ഇതും ആര്‍ത്തവം വൈകിപ്പിക്കും.

സമ്മര്‍ദം

സ്ത്രീകളോട് പൊതുവേ ആരോഗ്യ വിദഗ്ധര്‍ പറയുന്ന കാര്യമാണ് കൃത്യസമയത്ത് നന്നായി ഉറങ്ങുക എന്നത്. ഉറക്കത്തില്‍ എന്തെങ്കിലും കുറവോ ബുദ്ധിമുട്ടോ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ആര്‍ത്തവത്തെ ബാധിക്കും.

ഉറക്കം

ഭക്ഷണം എല്ലാവരും കഴിക്കുന്നുണ്ട്, എന്നാല്‍ ശരീരത്തിന് വേണ്ടത് കഴിക്കുന്നവര്‍ വളരെ ചുരുക്കമാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ അമിതമായി കൊഴുപ്പൊക്കെ അടങ്ങുന്നത് ശരീരത്തിന് അത്ര നല്ലതല്ല.

ഭക്ഷണം