22 February 2026
ASHLI C
PHOTO: SOCIAL MEDIA
എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു മീൻ വിഭവമാണ് കണവ.
കണവ വെച്ച് നല്ല അടിപൊളി അച്ചാർ ഉണ്ടാക്കാൻ സാധിക്കും. മാത്രമല്ല കുറെ കാലം കേടുകൂടാതെ ഇത് ഉപയോഗിക്കാനും സാധിക്കും.
കണവ ചെറുതായി മുറിച്ചത്, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കാശ്മീരി മുളകുപൊടി മഞ്ഞൾപൊടി ഉലുവപ്പൊടി കായപ്പൊടി വിനാഗിരി നല്ലെണ്ണ ഉപ്പ് കറിവേപ്പില.
കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ കണവയിൽ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. അതിൽ നിന്നും വരുന്ന വെള്ളം വറ്റിച്ചെടുക്കുക.
ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് വേവിച്ചു വച്ചിരിക്കുന്ന കണവ കഷണങ്ങൾ അതിൽ ചെറുതായി വറുത്തെടുക്കുക. വേവിച്ച് റബർ പരിവത്തിൽ ആക്കരുത്.
ആ എണ്ണയിൽ തന്നെ കടുക് പൊട്ടിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക. പച്ച മണം മാറണം.
ഇതിലേക്ക് വറുത്തുവെച്ച കണവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യത്തിനു ഉപ്പും വിനായകൻ ചേർത്ത് തിളപ്പിക്കുക.
ചാറുകുറുകി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യുക. കണവ അച്ചാർ തയ്യാർ.