4 August 2026

Jayadevan A M

ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?

Image Courtesy: Getty Images

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ ടിവി റിമോട്ടില്‍ ഉണ്ടാകാം. ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ക്ക് കേടുപാടുകള്‍ വരാതെ റിമോട്ട് എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം

റിമോട്ട്‌

അണുക്കളെ നശിപ്പിക്കാന്‍ ഐസോപ്രൊപ്പൈൽ ആൽക്കഹോൾ / റബ്ബിംഗ് ആൽക്കഹോൾ ഉപയോഗിക്കാം. റിമോട്ടിന്റെ പ്രതലത്തിൽ വര വീഴാതെ തുടയ്ക്കാൻ മൈക്രോഫൈബർ ക്ലോത്ത് ഉപകരിക്കും

അണുനശീകരണത്തിന്‌

ബട്ടണുകൾക്കിടയിലെ വിടവുകൾ തുടയ്ക്കാൻ കോട്ടൺ ബഡ്‌സ് ഉപകരിക്കും. ഇടുങ്ങിയ വിടവുകളിൽ ഉറച്ചിരിക്കുന്ന അഴുക്കുകൾ മാറ്റാൻ ടൂത്ത്പിക്ക് ഉപയോഗിക്കാം

വൃത്തിയാക്കാന്‍

വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുമ്പ് റിമോട്ടിന്റെ പുറകിലെ ബാറ്ററികൾ ഊരിമാറ്റണം. ഇത് ബട്ടണുകൾ അമരുമ്പോഴുള്ള ഷോർട്ട് സർക്യൂട്ട് സാധ്യത ഒഴിവാക്കും

ബാറ്ററികൾ

റിമോട്ട് തലതിരിച്ച് പിടിച്ച് പതുക്കെ തട്ടണം. ബട്ടണുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ചെറിയ പൊടികളും ഇതുവഴി പുറത്തേക്ക് കളയാം

പതുക്കെ തട്ടുക

കോട്ടൺ ബഡ്‌സ് അല്പം ആൽക്കഹോളിൽ മുക്കി ബട്ടണുകൾക്ക് ചുറ്റുമുള്ള വിടവുകൾ തുടയ്ക്കാം. വിടവുകളിൽ ഉറച്ചിരിക്കുന്ന അഴുക്കുകൾ മാന്തിയെടുക്കാൻ ടൂത്ത്പിക്ക് ഉപയോഗിക്കാം

 വൃത്തിയാക്കുമ്പോള്‍

തുടച്ചു കഴിഞ്ഞാൽ 10 മുതൽ 15 മിനിറ്റ് വരെ റിമോട്ട് ഉണങ്ങാൻ വെയ്ക്കണം. ആൽക്കഹോൾ പൂർണ്ണമായും ആവിയായി പോയി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ബാറ്ററികൾ ഇടുക

ഉണങ്ങാൻ വെക്കുക

കുറഞ്ഞത് രണ്ട് ആഴ്ചയിൽ ഒരിക്കലെങ്കിലും റിമോട്ട് ഇതുപോലെ ഡിസിൻഫെക്ട് ചെയ്യുന്നത് നല്ലതാണ്‌. റിമോട്ടില്‍ അണുക്കളുണ്ടെങ്കില്‍ അത് രോഗം പകരാന്‍ കാരണമായേക്കാം

ശ്രദ്ധിക്കുക