8 February 2026

Aswathy Balachandran

അച്ചാർ കേടാകാതിരിക്കാൻ ഇത്ര മാത്രം ചെയ്യൂ 

Image Courtesy: Unsplash

അച്ചാറുകൾ മാസങ്ങളോളം കേടുകൂടാതെയും ഫ്രഷ് ആയും ഇരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. 

ചില കാര്യങ്ങൾ

അച്ചാർ ഇടാൻ ഉപയോഗിക്കുന്ന പച്ചക്കറികളിലോ പാത്രങ്ങളിലോ ഒരു തുള്ളി പോലും വെള്ളം ഉണ്ടാകാൻ പാടില്ല. 

ഒഴിവാക്കുക

അച്ചാറിന് മുകളിൽ എപ്പോഴും എണ്ണ തെളിഞ്ഞു നിൽക്കണം. എണ്ണ ഒരു സംരക്ഷണ കവചം പോലെ പ്രവർത്തിച്ച് വായുസമ്പർക്കം തടയുകയും പൂപ്പൽ വരുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

എണ്ണ

അച്ചാർ സൂക്ഷിക്കാൻ വായു കടക്കാത്ത ഗ്ലാസ് ജാറുകളോ പീഞ്ഞാൺ ഭരണികളോ ഉപയോഗിക്കുക. പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുന്നത് അച്ചാറിന്റെ രുചിയും ഗുണവും നിലനിർത്താൻ സഹായിക്കും

ഗ്ലാസ് പാത്രം

സാധാരണ ഉപ്പിനേക്കാൾ അച്ചാർ കേടാകാതിരിക്കാൻ നല്ലത് കല്ലുപ്പാണ്. ഉപ്പ് പാകത്തിന് ചേർക്കുന്നത് ബാക്ടീരിയകളുടെ വളർച്ച തടയും.

കല്ലുപ്പ് 

പ്രകൃതിദത്തമായ ഒരു പ്രിസർവേറ്റീവ് ആണ് വിനാഗിരി. അച്ചാർ തയ്യാറാക്കുമ്പോൾ ആവശ്യത്തിന് വിനാഗിരി ചേർക്കുന്നത് അത് ദീർഘകാലം നിലനിൽക്കാൻ സഹായിക്കും.

വിനാഗിരി 

ഉണങ്ങിയ സ്പൂൺ മാത്രം ഉപയോഗിക്കുക. കൈ കൊണ്ടോ നനഞ്ഞ സ്പൂൺ കൊണ്ടോ അച്ചാർ തൊടുന്നത് അത് വേഗം പൂപ്പൽ പിടിക്കാൻ കാരണമാകും.

സ്പൂൺ 

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. പച്ചവെള്ളം ചേർത്താൽ അച്ചാർ ദിവസങ്ങൾക്കുള്ളിൽ കേടാകും.

വെള്ളം