14  March 2026

SHIJI MK

ടേസ്റ്റില്‍ മാങ്ങ തോല്‍ക്കും,  കോവയ്ക്ക  ഉപ്പിലിട്ടാലോ?

Image Credit: Getty Images

തോരന്‍ വെക്കാനും, വെറുതെ കഴിക്കാനുമെല്ലാമാണ് ആളുകള്‍ കൂടുതലായും കോവയ്ക്ക ഉപയോഗിക്കാറുള്ളത്. ടേസ്റ്റിന്റെ കാര്യത്തില്‍ അത്ര കേമന്‍ അല്ലെങ്കില്‍ പോഷകങ്ങള്‍ ധാരാളമുണ്ട്.

കോവയ്ക്ക

കോവയ്ക്ക ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ നിങ്ങള്‍? തോരന്‍ വെച്ച് കഴിക്കുന്നതിലും ടേസ്റ്റാണ് കോവയ്ക്ക ഉപ്പിലിട്ടതിന്. അധിക ചേരുവകളൊന്നും ആവശ്യമില്ലാതെ തന്നെ ഉപ്പലിടാവുന്നതാണ്.

ഉപ്പിലിടാം

കോവയ്ക്ക ആവശ്യത്തിന്, ഉപ്പ്, വിനാഗിരി, പച്ചമുളക്, ചൂടുവെള്ളം തുടങ്ങിയ സാധനങ്ങളാണ് കോവയ്ക്ക ഉപ്പിലിടാന്‍ വേണ്ടത്. ഇത്രയും സാധനങ്ങളുണ്ടെങ്കില്‍ അടിപൊളി കോവയ്ക്ക ഉപ്പിലിട്ടത് ഉണ്ടാക്കാം.

ചേരുവ

ഉപ്പിലിടാന്‍ നമുക്ക് കോവയ്ക്ക മുഴുവനായി തന്നെ എടുക്കാം. അവയില്‍ വേണമെങ്കില്‍ ഇടയ്ക്കിടെ ചെറിയ കീറലുകള്‍ ഇട്ടുകൊടുക്കാവുന്നതാണ്, ഇത് ഉപ്പ് വളരെ എളുപ്പത്തില്‍ പിടിക്കാന്‍ സഹായിക്കും.

വലുപ്പം

നന്നായി കഴുകി വൃത്തിയാക്കിയ ഒരു ഗ്ലാസ് ജാറെടുക്കാം, അതിലേക്ക് കോവയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം ഇട്ടുകൊടുക്കാം. ശേഷം ഉപ്പും വിനാഗിരിയും പച്ചമുളകും ചേര്‍ക്കണം.

കുപ്പി

വിനാഗിരി ഒഴിക്കുന്നത് കൊണ്ട് ഉപ്പിലിടല്‍ അവസാനിക്കുന്നില്ല, വിനാഗിരി ഒഴിച്ചതിന് ശേഷം ഇതിലേക്ക് അല്‍പം തിളപ്പിച്ചാറിയ വെള്ളം കൂടി ചേര്‍ക്കണം. ചൂടുവെള്ളം ഒഴിക്കരുത്.

ചൂടുവെള്ളം

കോവയ്ക്ക് അല്‍പം കട്ടിയുള്ള പച്ചക്കറി ആയതിനാല്‍ തന്നെ പെട്ടെന്ന് ഉപ്പ് പിടിച്ച് പാകമില്ല, അതിനാല്‍ ഉപ്പിലിട്ട് മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം ഉപയോഗിക്കാവുന്നതാണ്.

ഒരാഴ്ച