11 April 2026

ASHLI C

മഹാരാഷ്ട്രക്കാരുടെ പച്ചമാങ്ങ കറി കഴിച്ചിട്ടുണ്ടോ? ഈസിയാ

PHOTO: GETTY IMAGES/SOCIAL MEDIA

മലബാറിലെ  പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ

 നല്ല പുളിയുള്ള ഇടത്തരം മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അല്പം മഞ്ഞൾപൊടിയും ഉപ്പും ഇട്ട് നന്നായി വേവിച്ചെടുക്കുക.

മാങ്ങ വേവിച്ചെടുക്കുക

 മാങ്ങ നന്നായി വെന്തു വരുമ്പോൾ അതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ ശർക്കര ചുരണ്ടി എടുത്ത് അതിലേക്ക് ചേർത്ത് നൽകുക. 

 ശർക്കര

 കറിക്ക് കൊഴുപ്പുകൂട്ടാൻ കടലപ്പൊടി അല്പം വെള്ളത്തിൽ മിക്സ് ചെയ്തത് അതിലേക്ക് ഒഴിച്ചു കൊടുക്കുക. അല്ലെങ്കിൽ വേവിച്ച പരിപ്പ് ചേർത്താലും മതി.

 കൊഴുപ്പ്

മഹാരാഷ്ട്രക്കാരുടെ പ്രത്യേക ഗോഡ മസാലയാണ് ചേർക്കേണ്ടത്. ഇതിൽ കറുത്ത ഏലയ്ക്ക, കറുവപ്പട്ട, കല്ല്പൂവ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ ഗരം മസാല ചേർത്താൽ മതി.

പ്രത്യേക മസാല

കറിയിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം ഉപ്പ് ചേർക്കുക. അധികമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഉപ്പ്

മസാലപ്പൊടിയും ചേർത്ത് തിളക്കുന്ന സമയത്ത് പച്ചത്തേങ്ങ അരച്ചത് അല്ലെങ്കിൽ അല്പം വറുത്തിട്ട് തേങ്ങ ചേർക്കാവുന്നതാണ്.

തേങ്ങ

 ഇവയെല്ലാം നന്നായി തിളച്ചതിനുശേഷം എടുത്തു വയ്ക്കുക അതിലേക്ക് താളിച്ചു ചേർക്കാം. ഇതിനായി കടുക് ജീരകം കായ കറിവേപ്പില ഉലുവ എന്നിവ ചേർക്കണം.

താളിപ്പ്

ഈ താളിപ്പ് തിളച്ച കറിയിലേക്ക് ചേർത്ത് നന്നായി ഇളക്കി ചേർത്ത് യോജിപ്പിക്കുക.

കറിയിലേക്ക് ചേർക്കുക