22 June 2025
TV9 MALAYALAM
Image Courtesy: GettyImages
മൊത്തത്തിൽ ഒരു ഉന്മേഷം വരണമെങ്കിൽ ചിലർക്ക് ചായ കുടിച്ചേ മതിയാകു. എന്നാൽ അത് മസാല ചായ ആയാലോ. അടിപൊളി...
നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടാൻ മസാല ടീ സഹായിക്കും. കൂടാതെ മസാല ടീയിലെ മസാല ദഹനത്തിനു നല്ലതാണ്. മസാല ടീ എങ്ങനെ തയ്യാറാക്കാം.
വെള്ളം – ¾ കപ്പ്, പാൽ – 1 ¼ കപ്പ്, ഏലയ്ക്ക – 6-8 എണ്ണം, കറുവപ്പട്ട -1 ½ കഷണം -2 എണ്ണം, ഗ്രാമ്പൂ – 2 എണ്ണം, ഇഞ്ചി – 1½ കഷണം -2 എണ്ണം, ചായപ്പൊടി –2 ടീസ്പൂൺ, പഞ്ചസാര –2ടീസ്പൂൺ
ആദ്യം, മുഴുവൻ സുഗന്ധവ്യഞ്ജനങ്ങളും എടുത്ത് നന്നായി പൊടിക്കുക. ഏലയ്ക്കയുടെ തോട് നീക്കം ചെയ്യാൻ മറക്കരുത്. ഒരു പാനിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കാം.
വെള്ളം തിളച്ച് തുടങ്ങുമ്പോൾ മസാല കൂട്ട് ചേർക്കുക. മസാല കൂട്ട് തിളക്കാൻ തുടങ്ങിയാൽ ചായപ്പൊടിയും ചേർക്കാം. ശേഷം, പാലും ചേർത്ത് തിളപ്പിച്ച് എടുക്കുക.
ഇതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക. പതഞ്ഞ് പൊങ്ങുന്നതുവരെ തിളപ്പിക്കണം. ശേഷം അരിച്ചെടുക്കാം.
പലതരം ചായ ഉണ്ടെങ്കിലും മസാല ചായക്ക് ഒരു പ്രത്യേക ഫീലാണ്. കൂടാതെ ആരോഗ്യ കാര്യത്തിൽ ഈ ചായ മുന്നിൽ തന്നെയാണ്.