20 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
ഇന്ന് പലരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് മയോണൈസ്. എന്നാൽ പുറത്തുനിന്ന് വാങ്ങുന്നത് അത്ര നല്ലതാവണമെന്നില്ല. വീട്ടിൽ തയ്യാറാക്കാം ഈസിയായി.
മുട്ട - 1, ഉപ്പ് - 1/4 ടീസ്പൂൺ, പഞ്ചസാര - 1/4 ടീസ്പൂൺ, കുരുമുളകുപൊടി - 1/4 ടീസ്പൂൺ, വിനാഗിരി / നാരങ്ങ നീര് - 1/2 ടീസ്പൂൺ, വെളുത്തുള്ളി - ഒരല്ലി, വെജിറ്റബിൾ ഓയിൽ - 1 കപ്പ്.
നിങ്ങളുടെ വീട്ടിലെ ചെറിയ മിക്സർ ജാറിൽ മുട്ട, ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി, വിനാഗിരി / നാരങ്ങ നീര്, വെളുത്തുള്ളി എന്നിവ ചേർക്കുക.
അവയിലേക്ക് വെജിറ്റബിൾ ഓയിൽ 3 തവണയായി ചേർത്ത്കൊടുക്കണം. ശേഷം 10 സെക്കന്റ് വരെ ഹൈ സ്പീഡിൽ മൂന്ന് പ്രാവശ്യം അടിക്കുക.
മിക്സിയിൽ 10 സെക്കൻഡിൽ കൂടുതൽ അടിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ചൂട് കാരണം സ്പ്ളിറ്റ് ആയി പോക്കാനുള്ള സാധ്യത കൂടുതലാണ്.
അങ്ങനെ കൂടുതൽ നേരം അടിച്ച് മയോണൈസ് സ്പ്ളിറ്റ് ആയി പോയാൽ ഇത് പിന്നീട് നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാതെ അവസ്ഥയിലേക്ക് ആകും.
മിക്സർ ജാർ എടുക്കുമ്പോൾ വെള്ളം ഇല്ലാതെ നന്നായി തുടച്ച് എടുക്കണം. വെള്ളം ഉണ്ടെങ്കിലും മയോണൈസ് സ്പ്ളിറ്റ് ആയി പോകാൻ ഇടയാകും.