20 May 2025
TV9 MALAYALAM
Image Courtesy: Freepik
ആഴ്ചയിൽ 300 ഗ്രാം ചിക്കൻ കഴിക്കുന്നത് കാൻസറിന് കാരണമായേക്കാം എന്ന് പുതിയ പഠനം.
ചിക്കൻ കാൻസറിന് കാരണമാകുമെന്ന പഠനം പുറത്തു വന്നതോടെ ആളുകൾ ആശങ്കയിൽ.
ആഴ്ചയിൽ 300 ഗ്രാം ചിക്കൻ ദഹനനാളത്തിലെ കാൻസറിന് കാരണമായേക്കാം
ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ക്യാൻസറിന് 2.6% വരെ സാധ്യത കൂട്ടുന്നു എന്നും ജേർണൽ ഓഫ് ന്യൂട്രിയൻസിലെ പ്രസിദ്ധീകരിച്ച പഠനഫലത്തിൽ പറയുന്നു
ഇറച്ചി കഴിക്കുമ്പോൾ മിതത്വം പാലിക്കുക എന്നതാണ് പ്രധാന പരിഹാരമായി വിദ ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കേണ്ടതും അത്യാവശ്യമാണെന്നു പഠനത്തിൽ പറയുന്നു.
ചിക്കൻ നേരിട്ട് കാൻസറിന് കാരണമാകുന്നില്ലെങ്കിൽ പോലും പാചകരീതിയും മറ്റ് ചില ഘടകങ്ങളും ഇതിലേക്ക് നയിച്ചേക്കാമെന്നും വിദ ഗ്ധർ പറയുന്നു
വേൾഡ് കാൻസർ റിസർച്ച് ഫണ്ട് പോലുള്ള പ്രമുഖ സംഘടനകൾ കോഴിയിറച്ചിയും കാൻസറും തമ്മിൽ നേരിട്ടു ബന്ധമില്ലെന്നും പറയുന്നുണ്ട്