20 May 2025

NANDHA DAS

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ?

Image Courtesy: Freepik

ശരീരത്തിന് വേണ്ട പ്രധാന പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിന്‍ ഡി. അതിനാൽ, വിറ്റാമിൻ ഡി ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.

വിറ്റാമിൻ ഡി

സാൽമൺ, മത്തി പോലുള്ള കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

സാൽമൺ

ദിവസവും രാവിലെ ഒരു മുട്ട പതിവായി കഴിക്കുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും. മുട്ട മഞ്ഞയിൽ ധാരാളം വിറ്റാമിൻ ഡി ഉണ്ട്.

മുട്ട 

വിറ്റാമിൻ ഡിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ബീഫ് ലിവർ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്.

ബീഫ് ലിവർ

വിറ്റാമിൻ സിയുടെ മാത്രമല്ല വിറ്റാമിൻ ഡിയുടെയും മികച്ച ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാൽ ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കാം.

ഓറഞ്ച് ജ്യൂസ്

പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങൾ പതിവായി കഴിക്കുന്നതും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കാൻ സഹായിക്കും.  

പാൽ ഉൽപ്പന്നങ്ങൾ

വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമായി കണക്കാക്കപ്പെടുന്ന കൂണ്‍ പതിവായി കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്.

മഷ്റൂം

വിറ്റാമിൻ ഡി കൊണ്ട് സമ്പുഷ്ടമായ സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലിനും പല്ലിനും നല്ലതാണ്.

സൂര്യകാന്തി വിത്തുകൾ