20 May 2025
TV9 MALAYALAM
Image Courtesy: Freepik
12-3-30 വാക്കിങ് ട്രെഡ്മില്‍ അധിഷ്ഠിത വ്യായാമമാണ്. പലപ്പോളും ഈ വ്യായാമരീതി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്
ട്രെഡ്മില്‍ 12% ചരിവിലേക്ക് (Incline) സജ്ജമാക്കുന്നതാണ് ഈ വ്യായാമത്തിന്റെ ആദ്യ ഘട്ടം. മറ്റ് ഘട്ടങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
ട്രെഡ്മില്‍ സജ്ജമാക്കിയതിന് ശേഷം മണിക്കൂറില്‍ മൂന്ന് മൈല്‍ വേഗത(miles per hour) യിലാണ് നടക്കേണ്ടത്.
30 മിനിറ്റാണ് നടക്കേണ്ടത്. അതുകൊണ്ടാണ് ഈ വ്യായാമത്തിന് 12-3-30 എന്ന പേര് വന്നത്. ലളിതമാണ് ഇതെന്നതാണ് പ്രത്യേകത.
ലളിതമെന്ന് തോന്നുമെങ്കിലും, ഇത് ചെയ്യുന്ന രീതിയുടെ പ്രത്യേകത മൂലം ഇത് പേശികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്
ആര്‍ക്കും ചെയ്യാവുന്ന വ്യായാമ രീതിയാണ്. ചെയ്യേണ്ട രീതി ഓര്‍മിക്കാനും എളുപ്പമാണ്. അധിക ഉപകരണങ്ങളുടെ സഹായവും ആവശ്യമില്ല.
തുടക്കക്കാര്‍ ഒറ്റയടിക്ക് ഈ രീതിയില്‍ ചെയ്യാതിരിക്കുക. ചെറിയ രീതിയില്‍ തുടങ്ങി ക്രമേണ ഈ രീതിയിലെത്തുന്നതാണ് നല്ലത്
മറ്റ് ആരോഗ്യപ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടിയിട്ട് ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നതാണ് അഭികാമ്യം.