4 April 2026

ASHLI C

ചൂടത്ത് വാടാതിരിക്കാൻ പുതിന ലൈം! റെസിപ്പി

PHOTO: GETTY IMAGES

ഇത് തയ്യാറാക്കാൻ പ്രധാനമായും രണ്ട് നാരങ്ങ, ഒരു ചെറിയ കഷണം ഇഞ്ചി, ഒരു പിടി പുതിനയില, പഞ്ചസാര വെള്ളം ഐസ്ക്യൂബ്സ്.

 ചേരുവകൾ

തയ്യാറാക്കുന്നതിന് ആദ്യം നാരങ്ങ മുറിച്ച് അതിനുള്ള സത്ത് എടുക്കുക. കുരു അതിൽ പെടാതെ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം വെള്ളത്തിന് കയ്പ്പ് ഉണ്ടാകും.

തയ്യാറാക്കുക

 ഇഞ്ചി നന്നായി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക പുതിന നല്ല രീതിയിൽ വെള്ളത്തിൽ എടുത്ത് കഴുകി വൃത്തിയാക്കി എടുക്കണം.

ഇഞ്ചി, പുതീന 

മിക്സിയിലേക്ക് പുതിന, ഇഞ്ചി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അരച്ചെടുക്കുക. ശേഷം അതിലേക്ക് നാരങ്ങാനീരും ചേർക്കുക.

മിക്സിയിൽ അടിക്കുക

ഈ മിശ്രിതത്തിലേക്ക് വെള്ളം ചേർത്ത് അടിച്ചതിനുശേഷം ആവശ്യത്തിനുള്ള ഐസ് ക്യൂബ്സും ഇട്ടു നൽകുക. രുചികരമായ പുതിന ലൈം തയ്യാറായി.

 വെള്ളം

വേനൽക്കാലത്ത് പുതീനയുടെ ലൈം കഴിക്കുന്നത് വളരെ ആരോഗ്യകരമാണ് കാരണം ഇതിൽ നിരവധി ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു.

ആരോഗ്യകരം

ചൂടത്ത് പെട്ടെന്ന് അസുഖങ്ങൾ പിടിപെടുന്നത് സാധാരണമാണ്. പുതിന കൊണ്ടുള്ള ഈ പാനീയം കഴിക്കുന്നത് നിങ്ങടെ ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിക്കാൻ സഹായകരമാണ്.

രോഗപ്രതിരോധശേഷി

ദഹന സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്കും പുതിന ലൈം കഴിക്കുന്നത് നല്ലതാണ്. ഇത് നമ്മുടെ കുടലിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.

ദഹനം