24 May 2025

TV9 MALAYALAM

മൈസൂർ പാക്ക് സിംപിളായി വീട്ടിൽ തയാറാക്കാം

Image Courtesy: Freepik

മിക്ക ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൈസൂർ പാക്ക്. ഇത് വളരെ എളുപ്പത്തിൽ തന്നെ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

മൈസൂർ പാക്ക്

മൈസൂർ പാക്ക് തയ്യാറാക്കാനായി ഒരു കപ്പ് കടലമാവ് , 2 കപ്പ് നെയ്യ് , ഒന്നര കപ്പ് പഞ്ചസാര , ഒന്നേകാൽ കപ്പ് വെള്ളം ആവശ്യമാണ്

ചേരുവകൾ

ആദ്യം രണ്ട് കപ്പ് നെയ്യ് ഉരുക്കി മാറ്റിവയ്ക്കുക. തുടർന്ന് ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്ത ശേഷം ചെറിയ തീയിൽ വറുത്തെടുക്കുക.

തയാറാക്കുന്ന വിധം

കടലമാവ് മൂക്കുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി അരിച്ചെടുക്കുക. ഇതിലേക്ക് അര കപ്പ് നെയ്യ് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.

മിക്സ് ചെയ്ത് മാറ്റിവയ്ക്കാം

ഇനി മൈസൂർ പാക്ക് ഉണ്ടാക്കുന്ന പാത്രം അടുപ്പിൽ വച്ചതിനുശേഷം ഇതിലേക്ക് ഒന്നര കപ്പ് പഞ്ചസാരയും ഒന്നേകാൽ കപ്പ് വെള്ളം കൂടി ഒഴിച്ചുകൊടുത്ത് നന്നായി അലിയിപ്പിച്ചെടുക്കുക

നന്നായി അലിയിപ്പിച്ചെടുക്കുക

ഇത് നൂൽ പരുവം ആകുമ്പോൾ നേരത്തെ മിക്സ് ചെയ്തു വച്ച കടലമാവും നെയ്യും കൂടിയുള്ള മിശ്രിതം ഇതിലേക്ക് ചേർത്തു കൊടുക്കാം.

നൂൽ പരുവം

നെയ്യും, കടലമാവും, പഞ്ചസാരയും യോജിച്ചു വരുന്നവരെ ഇളക്കിക്കൊണ്ടിരിക്കുക. ഇടയ്ക്കിടയ്ക്ക് കാൽ കപ്പ് നെയ്യ് ചേർത്തു കൊണ്ടിരിക്കുക

ഇടയ്ക്കിടയ്ക്ക് നെയ്യ് ചേർത്തു കൊണ്ടിരിക്കുക

പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ നെയ്യ് തടവിയ മറ്റൊരു പാത്രത്തിലേക്ക് ഇത് ഒഴിച്ചു വയ്ക്കാം. മൂന്നു മണിക്കൂറിനു ശേഷം തണുക്കുമ്പോൾ മുറിച്ചെടുക്കാം.

തണുക്കുമ്പോൾ മുറിച്ചെടുക്കാം