13 November 2025
Abdul Basith
Pic Credit: Unsplash
നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ് കൊതുക് ശല്യം. കൊതുകിനെ തുരത്താൻ നമ്മൾ പലവിധ മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്.
ഇതിൽ പ്രകൃതിദത്തവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു മാർഗമാണ് സവാള വിളക്ക്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ഒരു വലിയ സവാള, കടുകെണ്ണ, കുറച്ച് കുരുമുളക്, കർപ്പൂരം, കോട്ടൺ തിരി എന്നീ സാധനങ്ങളാണ് സവാള വിളക്ക് തയ്യാറാക്കാൻ ആവശ്യമുള്ളത്.
സവാളയുടെ മുകൾ ഭാഗം മുറിച്ചുകളയണം. എന്നിട്ട് ഉൾഭാഗം പൂർണമായി നീക്കം ചെയ്ത് സവാളയെ ഒരു പാത്രം പോലെ രൂപമാറ്റം വരുത്തണം.
ഇതിലേക്ക് കർപ്പൂരവും കുരുമുളകും ഇടണം. കർപ്പൂരം ഇട്ടാണ് സവാള നിറയ്ക്കേണ്ടത്. ഒപ്പം കുറച്ച് കുരുമുളക് കൂടി ഇതിലേക്ക് ചേർക്കാം.
ഇതിലേക്ക് കടുകെണ്ണ ഒഴിക്കുക, കോട്ടൻ തിരിവെക്കുക, കത്തിക്കുക. ഇത് കത്തിച്ച് മുറിയുടെ ഒരു വശത്ത് വച്ചാൽ കൊതുക് ശല്യം കുറയും.
ഈ വിളക്കിൽ നിന്ന് പുറത്തുവരുന്ന രൂക്ഷഗന്ധവും പുകയുമാണ് കൊതുകിനെ തുരത്തുന്നത്. പ്രകൃതിദത്തമായതുകൊണ്ട് മറ്റ് പ്രശ്നങ്ങളും ഉണ്ടാവില്ല.
തീ ഉള്ളതുകൊണ്ട് തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വേഗത്തിൽ കത്തിപ്പിടിക്കാൻ സാധ്യതയുള്ളവ ഇതിനടുത്ത് വെക്കരുത്.