November 13 2025
SHIJI MK
Image Courtesy: Unsplash
നമ്മുടെ സംസ്ഥാനത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള ഭാഗങ്ങളില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതിനാല്‍ തന്നെ സുഗമമായ സഞ്ചാരം ഇപ്പോള്‍ സാധ്യമല്ല.
പല ഭാഗങ്ങളിലും കൃത്യമായ റോഡില്ലാത്തതും അശ്രദ്ധമായ ഡ്രൈവിങും കാരണം അപകടങ്ങള്‍ ഉണ്ടാകുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു.
നിര്‍മ്മാണത്തിലിരിക്കുന്ന റോഡിലൂടെയോ അല്ലെങ്കില്‍ അതിന് സമീപത്ത് കൂടിയോ യാത്ര ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം.
റോഡ് നിര്‍മ്മാണത്തിനുള്ള സൂചനകള്‍, ബാറിയേഴ്‌സ്, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവ കൃത്യമായി പാലിക്കുക. നിര്‍ദേശിച്ചിരിക്കുന്ന സ്പീഡില്‍ മാത്രം യാത്ര ചെയ്യാനും ശ്രദ്ധിക്കണം.
നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ ചിലപ്പോള്‍ റോഡിലുണ്ടാകാം. അതിനാല്‍ പതുക്കെ മാത്രം വാഹനം ഓടിക്കുക. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ വേഗത കുറയ്ക്കുക.
റോഡിന്റെ ചില ഭാഗങ്ങളില്‍ സിംഗിള്‍ ലൈനുകളായിരിക്കാം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ റോഡ് വഴിയായിരിക്കും രണ്ട് ദിശകളിലേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്.
റോഡ് പൊടിച്ചതിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ചിലപ്പോള്‍ വഴിയില്‍ ഉണ്ടായേക്കാം. അതിനാല്‍ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ വേണം.
രാത്രികാലങ്ങളില്‍ റോഡില്‍ വെളിച്ചം കുറവായിരിക്കും. അതിനാല്‍ ഹൈ ബീം ലൈറ്റ് ഉപയോഗിച്ച് മാത്രം യാത്ര ചെയ്യുക. റിഫ്‌ളക്ടീവ് ക്ലോത്തിങ് അല്ലെങ്കില്‍ മാര്‍ക്കറുകള്‍ കാണുമ്പോള്‍ ശ്രദ്ധിക്കാം.