17 November 2026
Nithya V
Image Credit:: Getty Images,
പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ എളുപ്പത്തിൽ ഫലപ്രദമായ സൺസ്ക്രീൻ തയ്യാറാക്കാം.
പാനിൽ അൽപ്പം വെള്ളമൊഴിച്ച് തിളപ്പിക്കുക. ഈ വെള്ളത്തിലേക്ക് ചൂട് താങ്ങാൻ കഴിയുന്ന ചെറിയൊരു ഗ്ലാസ് ബൗൾ വെക്കുക.
ഈ ബൗളിലേക്ക് കാൽ കപ്പ് വെളിച്ചെണ്ണ, കാൽ കപ്പ് ഷിയാ ബട്ടർ, ഒരു ടേബിൾ സ്പൂൺ ബീ വാക്സ് എന്നിവ ചേർക്കുക.
മിതമായ തീയിൽ ഇവ നന്നായി ഇളക്കി അലിയിച്ചെടുക്കുക. പൂർണ്ണമായി ഉരുകിയ ശേഷം അടുപ്പിൽ നിന്ന് വാങ്ങി തണുക്കാൻ അനുവദിക്കുക.
മിശ്രിതം ചെറുതായി തണുത്തു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ സിങ്ക് ഓക്സൈഡും രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടറും ചേർക്കുക.
ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറായ സൺസ്ക്രീൻ വായു കടക്കാത്ത ഒരു ഗ്ലാസ് കുപ്പിയിലോ കണ്ടെയ്നറിലോ സൂക്ഷിക്കാം.
ഇത്തരത്തിൽ സൂക്ഷിക്കുന്ന സൺസ്ക്രീൻ നിങ്ങളുടെ ആവശ്യാനുസരണം ദിവസവും ഉപയോഗിക്കാവുന്നതാണ്.
സെൻസിറ്റീവ് ചർമ്മമുള്ളവർ ഇത് ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്.